ഓൺലൈൻ നൈപുണ്യ ശില്പശാല

Monday 05 July 2021 12:53 AM IST

മല്ലപ്പള്ളി : ചുങ്കപ്പാറ മഹാത്മ ഗ്രന്ഥശാലയുടെയും കുന്നന്താനം സെന്റ് മേരീസ് ഗവ. ഹൈസ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ 8 മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ നൈപുണ്യ ശില്പശാല നടത്തി. ഉപരിപഠനത്തിന് തൊഴിൽ മാർഗനിർദ്ദേശ ക്ലാസ് ഡോ. പി .സുജിത്രൻ ഉദ്ഘാടനം ചെയ്തു. എസ്.വി സുബിൻ അദ്ധ്യക്ഷത വഹിച്ചു. മഹാത്മ ഗ്രന്ഥശാല പ്രസിഡന്റ് അനീഷ് ചുങ്കപ്പാറ, കുന്നന്താനം സെന്റ് മേരീസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. ജുമൈലത്ത്, ചുങ്കപ്പാറ സെന്റ് ജോർജ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോസ് മാത്യു, മഹാത്മ ഗ്രന്ഥശാല സെക്രട്ടറി അസീസ് റാവുത്തർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement