നിവേദനം നൽകി

Monday 05 July 2021 12:18 AM IST
ഹോട്ടൽ ഉടമകൾ ആബിദ് ഹുസൈൻ എം.എൽ എക്ക് നിവേദനം നൽകുന്നു


കോട്ടക്കൽ: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം സീറ്റുകളിലെങ്കിലും ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനുള്ള അനുമതി ലഭ്യമാക്കുക, ടി.പി.ആർ നിരക്ക് 16 ശതമാനത്തിലും കുറവുള്ള പ്രദേശങ്ങളിൽ മറ്റ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നത് പോലെ ഹോട്ടലുകളും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളായ സി.എച്ച്, സമദ്, കെ.ടി രഘു, മുജീബ് ഒയാസിസ്, അൽഫാറൂജ് മുജീബ് എന്നിവർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയ്ക്ക് കൈമാറി.

Advertisement
Advertisement