പ്രതിഷേധ സമരം നടത്തി

Tuesday 06 July 2021 12:15 AM IST
എൽ എസ് ഡബ്ലിയു എ കെ വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ സമരം


വളാഞ്ചേരി : ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി പന്തൽ,​ ലൈറ്റ്, സൗണ്ട്, ഡക്കറേഷൻ അനൗൺസ്‌മെന്റ് മേഖലയിലെ ഉടമകളുടെയും ജീവനക്കാരുടെയും സംഘടനയായ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള വളാഞ്ചേരി മേഖല കമ്മിറ്റി പ്രതിഷേധ സമരം നടത്തി .സൗണ്ട് ബോക്സുകൾ കൊണ്ട് മതിൽ തീർത്തായിരുന്നു സമരം.
വളാഞ്ചേരിയിൽ നടന്ന സമരം ജില്ല എക്സി: മെമ്പർ സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് സി എ ബാവ ഇരിമ്പിളിയം അദ്ധ്യക്ഷത വഹിച്ചു എസ്.കെ ഹംസക്കുട്ടി, നാസർ അലിഫ് , റാഫി ബാബു, സറഫുദ്ദീൻ,​ ഹസീന, സൽമാൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement