കൊവിഡ് 1425; ടി.പി.ആർ 12.07 % ഉയർന്ന് വീണ്ടും

Wednesday 07 July 2021 12:02 AM IST

 രോഗമുക്തർ 1002  ചികിത്സയിൽ 13,338

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 1425 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12. 07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1410 പേർക്കാണ് രോഗബാധ. 13 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ടു പേർ അന്യസംസ്ഥാനങ്ങളിൽ നിന്നു വന്നവരാണ്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 1002 പേർ കൂടി രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ 12,057 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം ബാധിച്ച് കോഴിക്കോട് സ്വദേശികളായ 13,338 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 1558 പേർ ഉൾപ്പടെ 33,165 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 6,85,719 പേർ നിരീക്ഷണം പൂർത്തിയാക്കി.

 ഉറവിടം വ്യക്തമല്ലാത്തവർ

ഫറോക്ക് 2, കൊയിലാണ്ടി 1, ഒളവണ്ണ 3, പേരാമ്പ്ര 2, പുറമേരി 1, വേളം 1, വടകര 2, കോഴിക്കോട് 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 374, അരിക്കുളം 6, അത്തോളി 11, ആയഞ്ചേരി 15, ബാലുശ്ശേരി 13, ചക്കിട്ടപ്പാറ 19, ചങ്ങരോത്ത് 19, ചാത്തമംഗലം 6, ചെക്യാട് 12, ചേളന്നൂർ 41, ചേമഞ്ചേരി 24, ചെങ്ങോട്ടുകാവ് 12, ചെറുവണ്ണൂർ 6, ചോറോട് 8, എടച്ചേരി 3, ഏറാമല 4, ഫറോക്ക് 59, കടലുണ്ടി 16, കക്കോടി 39, കാക്കൂർ 5, കാരശ്ശേരി 3, കട്ടിപ്പാറ 2, കാവിലുംപാറ 6, കായക്കൊടി 1, കായണ്ണ 1, കീഴരിയൂർ 2, കിഴക്കോത്ത് 15, കോടഞ്ചേരി 20, കൊടിയത്തൂർ 25, കൊടുവള്ളി 10, കൊയിലാണ്ടി 41, കൂടരഞ്ഞി 6, കൂത്താളി 3, കോട്ടൂർ 10, കുന്ദമംഗലം 8, കുരുവട്ടൂർ 10, കുറ്റ്യാടി 12, മടവൂർ 49, മണിയൂർ 14, മരുതോങ്കര 8, മാവൂർ 3, മേപ്പയ്യൂർ 11, മൂടാടി 10, മുക്കം 21, നാദാപുരം 8, നടുവണ്ണൂർ 19, നന്മണ്ട 3, നരിക്കുനി 22, നരിപ്പറ്റ 12, നൊച്ചാട് 5, ഒളവണ്ണ 37, ഓമശ്ശേരി 23, ഒഞ്ചിയം 3, പനങ്ങാട് 12, പയ്യോളി 37, പേരാമ്പ്ര 9, പെരുമണ്ണ 12, പെരുവയൽ 20, പുറമേരി 10, പുതുപ്പാടി 12, രാമനാട്ടുകര 13, തലക്കുളത്തൂർ 4, താമരശ്ശേരി 4, തിക്കോടി 16, തിരുവള്ളൂർ 5, തിരുവമ്പാടി 8, തൂണേരി 5, തുറയൂർ 2, ഉള്ള്യേരി 14, ഉണ്ണികുളം 18, വടകര 35, വളയം 10, വാണിമേൽ 6, വേളം 22, വില്യാപ്പള്ളി 21.

Advertisement
Advertisement