ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പത്ത് പഞ്ചായത്തുകളിൽ

Wednesday 07 July 2021 12:02 AM IST

 കോർപ്പറേഷനിലും കൊയിലാണ്ടിയിലും ഓരോ ഡിവിഷൻ

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. ജില്ലയിൽ പത്ത് പഞ്ചായത്തുകളിലായി 14 വാർഡുകളും കോഴിക്കോട്, കൊയിലാണ്ടി നഗരസഭകളിൽ ഓരോ ഡിവിഷനും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ കൂടിച്ചേരലുകൾക്ക് കർശനവിലക്കുണ്ട്. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും സ്ഥാപനങ്ങളും മാത്രം വൈകിട്ട് ഏഴ് വരെ തുറക്കാം. ഹോട്ടലുകളിൽ പാഴ്‌സൽ വിതരണം രാത്രി ഏഴര വരെയായിരിക്കും. ഗതാഗതം ബാരിക്കേഡുകൾ വച്ച് നിയന്ത്രിക്കും. ഹാർബറുകൾ, മാളുകൾ, വലിയ മാർക്കറ്റുകൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയില്ല. കണ്ടെയ്ൻമെന്റ് സോണിലും കൂടിച്ചേരലുകൾ പാടില്ല.

കോർപ്പറേഷൻ പരിധിയിൽ 50 രോഗികളിൽ കൂടുതലുള്ള ഡിവിഷനുകളും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും 30 രോഗികളിൽ കൂടുതലുള്ള ഇടങ്ങളുമാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ. രോഗികളുടെ എണ്ണം മുപ്പതിലേറെ വരുന്ന കോർപ്പറേഷൻ ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായിരിക്കും. മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും 10 രോഗികളിലേറെയുള്ള ഇടങ്ങളും ഈ വിഭാഗത്തിൽ പെടും.


 ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ

കോഴിക്കോട് കോർപ്പറേഷൻ ഡിവിഷൻ 41, കൊയിലാണ്ടി മുനിസിപ്പാലിറ്റി ഡിവിഷൻ 20.

പഞ്ചായത്തുകൾ: ചങ്ങരോത്ത് വാർഡ് 6,9,19, ചേളന്നൂർ 7,9, പെരുമണ്ണ 7, പുതുപ്പാടി 16,3, തുറയൂർ വാർഡ് 2, കടലുണ്ടി 5, കോടഞ്ചേരി 21, കൊടിയത്തൂർ 1, മേപ്പയ്യൂർ 10, കൂടരഞ്ഞി 13.

 കണ്ടെയ്ൻമെന്റ് സോണുകൾ
കോഴിക്കോട് കോർപ്പറേഷൻ വാർഡ് 7, 28, 43, 60, വടകര മുനിസിപ്പാലിറ്റി വാർഡ് 17,31,

രാമനാട്ടുകര മുൻസിപ്പാലിറ്റി വാർഡ് 9.

പഞ്ചായത്തുകൾ: ആയഞ്ചേരി വാർഡ് 8, ചേളന്നൂർ 14, കടലുണ്ടി 19,4, കാക്കൂർ 10,4, പുതുപ്പാടി 17,8, മടവൂർ 11, 12, കുരുവട്ടൂർ 9,14 പുറമേരി 8, കൊടിയത്തൂർ 16, കട്ടിപ്പാറ 7, ഉള്ള്യേരി 12, വില്യാപ്പള്ളി 13, കുട്ടോത്ത് കാവിൽ റോഡ്, ചങ്ങരോത്ത് 6, 19, 17 ലെ മൃഗാശുപത്രി റോഡിന് തെക്കുഭാഗം, കുനിയോട് എടവലത്ത്കണ്ടിമുക്ക് വരെയുള്ള ഭാഗം, കൂത്താളി 3, മരുതോങ്കര 7,14, മാവൂർ 11,12, വാണിമേൽ 2, ചെങ്ങോട്ടുകാവ് 11 ലെ പയങ്ങോട്ടുതാഴെ മനയത്ത് മുക്ക്, നവാക്കരി ഉമ്മാനാടത്തുതാഴെ, 14 ലെ പൊയിൽകാവ് സ്‌കൂൾ മൈതാനത്തിന്റെ വടക്കുവശം ബീച്ച് റോഡ്‌ ലക്ഷം വീട് 4 സെന്റ് കോളനി റോഡ്.

Advertisement
Advertisement