കടയടപ്പ് സമരം പൂർണം

Wednesday 07 July 2021 12:56 AM IST

പത്തനംതിട്ട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം. കടകൾ അടച്ച് വ്യാപാരികൾ കളക്ടറേറ്റിന് മുന്നിലും വിവിധ സർക്കാർ ഓഫീസുകളുടെ മുന്നിലും ധർണ നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ഇ.മാത്യു ഉദ്ഘാടനം ചെയ്തു . വിനോദ് സെബാസ്റ്റ്യൻ, പ്രസാദ് ആനന്ദവൻ, കലഞ്ഞൂർ ശ്രീകുമാർ ,കെ.എം. മോഹൻകുമാർ, എൻ. എം. ഷാജഹാൻ, കെ.എം.ശാമുവൽ. അഷ്റഫ് അലങ്കാർ, ശശി ഐസക്ക്, ടി.ടി.അഹമ്മദ്, ഗീവർ ജോസ്, ടി.ടി. യാസിൻ, ജോർജ് വർഗീസ്, മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.

Advertisement
Advertisement