കെ. ഇ. എ. എം മോഡൽ പരീക്ഷ

Wednesday 07 July 2021 12:06 AM IST

അടൂർ : കെ.ഇ.എ.എം (കെം)എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കോളേജ് ഒഫ് എൻജിനിയറിംഗ് അടൂർ, കേരള സാങ്കേതിക സർവ്വകലാശാല നാഷണൽ സർവീസ് സ്കീം യൂണിറ്റ് നമ്പർ 550 & 621 സംയുക്തമായി ENLIGHT 1.0 എന്ന പേരിൽ സൗജന്യമായി കെം മോഡൽ പരീക്ഷ ഓൺലൈനായി സംഘടിപ്പിക്കുന്നു. ജൂലായ് മൂന്നാം ആഴ്ചയിലാണ് പരീക്ഷ നടത്തുന്നത്. എൻട്രൻസിന്റെ അതേ ചോദ്യഘടനയിലൂടെ കടന്നുപോകുന്നതിലൂടെ സമയബന്ധിതമായി പരീക്ഷ പൂർത്തിയാക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഉള്ള അവസരം ആണ് ഒരുക്കിയിട്ടുള്ളത്. പരീക്ഷയ്ക് ശേഷം റിസൾട്ട് വിശകലനവും വിശദമായ ഉത്തര സൂചികയും കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ്. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന എൻട്രൻസ് പരിശീലന പരിപാടിയിൽ പങ്കെടുത്തു വരുന്ന കുട്ടികൾക്കും കെംന് തയ്യാറെടുക്കുന്ന കേരളത്തിലെ മറ്റു വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക: https://bit.ly/Keam_EnlightModel . വിവരങ്ങൾക്ക് : 7594921548, 9207394115.

Advertisement
Advertisement