ഇ.എസ്.ഐ ചികിത്സ മുടങ്ങില്ല

Wednesday 07 July 2021 12:18 AM IST

കൊല്ലം: സൂ​പ്പർ സ്‌​പെ​ഷ്യാ​ലി​റ്റി ചി​കി​ത്സ ഉൾ​പ്പെ​ടെ ഇ.എ​സ്.ഐ ചി​കി​ത്സ​യ്​ക്ക് 2020 ഏ​പ്രിൽ 1 മു​തൽ സെപ്തം​ബർ വ​രെ​യു​ള്ള കാ​ല​യ​ള​വിൽ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ളും ഇ.എ​സ്.ഐ കോൺ​ട്രി​ബ്യൂ​ഷൻ അ​ട​ച്ചതാ​യി ക​ണ​ക്കാ​ക്കി ഇ.എ​സ്.ഐ കോർ​പ്പ​റേ​ഷൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​താ​യി എൻ.കെ. പ്രേ​മ​ച​ന്ദ്രൻ എം.പി അ​റി​യി​ച്ചു. ഇതിന്റെ അ​ടി​സ്ഥാ​ന​ത്തിൽ പ്ര​സ്​തു​ത കാ​ല​യ​ള​വിൽ ചികിത്സയ്ക്ക് മു​ട​ക്കം വരില്ല.

കൊ​വി​ഡിനെ തുടർന്ന് ഹാ​ജ​രും കോൺ​ട്രി​ബ്യൂ​ഷ​നും ഇ​ല്ലാ​ത്ത​തി​നാൽ തൊ​ഴി​ലാ​ളി​കൾ​ക്ക്ചി​കി​ത്സാ സൗ​ക​ര്യം നി​ഷേ​ധി​ച്ചി​രു​ന്നു. തുടർന്ന് എം.പി നി​വേ​ദ​നം നൽ​കി​യതോടെയാണ് ഒ​റ്റ​ത്ത​വ​ണ ഇ​ളവ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്. 2021 മാർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വ് കൂ​ടി ഇ​ള​വ് നൽ​കി ചി​കി​ത്സ ഉ​റ​പ്പാക്കണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.പി കേ​ന്ദ്ര തൊ​ഴിൽ വ​കു​പ്പ് മ​ന്ത്രി​​ക്കും ഇ.എ​സ്.ഐ ഡ​യ​റ​ക്ടർ ജ​ന​റ​ലി​നും ഇൻ​ഷ്വ​റൻ​സ് ക​മ്മി​ഷ​ണർ​ക്കും നി​വേ​ദ​നം നൽ​കി.

Advertisement
Advertisement