ജോൺ അബ്രഹാം അവാർഡ് മനോജ് കാനയ്ക്ക്

Wednesday 07 July 2021 12:39 AM IST

കോഴിക്കോട്: ഖത്തർ ആസ്ഥാനമായുള്ള ജോൺ അബ്രഹാം സാംസ്‌കാരിക വേദിയുടെ 2019-ലെ ജോൺ അബ്രഹാം അവാർഡിന് ചലച്ചിത്ര സംവിധായകൻ മനോജ് കാന അർഹനായി. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്കാരം. ജൂലായ് അവസാനം കോഴിക്കോട്ട് ഒരുക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടു വർഷം കൂടുമ്പോഴാണ് അവാർഡ് സമർപ്പണം.

Advertisement
Advertisement