കേരള യൂണി. പരീക്ഷാ ഫലം

Wednesday 07 July 2021 10:23 PM IST

തിരുവനന്തപുരം: കേരള സർവകലാശാല 2020 മാർച്ചിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം. എ. ഫിലോസഫി, സംസ്‌കൃതം ജനറൽ, ഇക്കണോമിക്സ്, ബിസിനസ് എക്‌ണോമിക്സ്, സോഷ്യോളജി, ഇസ്ലാമിക് ഹിസ്​റ്ററി, തമിഴ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, എം.എസ്‌സി. ഫിസിക്സ്, സുവോളജി, ജിയോളജി, എൻവയോൺമെന്റൽ സയൻസ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, എം.കോം. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സർവകലാശാലാ വെബ്‌സെ​റ്റിൽ. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ജൂലായ് 19.

2020 മേയിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.ബി.എ (195) 2019 അഡ്മിഷൻ റഗുലർ 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് 2017, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈ​റ്റിൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലായ് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.