മുഖം മിനുക്കി മോദി, കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി, 12 പ്രമുഖർ പുറത്ത്, 36 പുതുമുഖങ്ങൾ

Wednesday 07 July 2021 10:37 PM IST

ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് മന്ത്രി

ന്യൂഡൽഹി: ഹർഷവർദ്ധൻ,​ രവിശങ്കർപ്രസാദ്,​ പ്രകാശ് ജാവദേകർ തുടങ്ങി പന്ത്രണ്ട് പ്രമുഖരെ ഒഴിവാക്കിയും സ്വതന്ത്ര ചുമതലയുള്ള ഏഴുപേർക്ക് കാബിനറ്റ് റാങ്ക് നൽകിയും മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെ 36 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി നടത്തി.

പുതുമുഖങ്ങളിൽ എട്ട് കാബിനറ്റ് മന്ത്രിമാരും 28 സഹമന്ത്രിമാരുമാണ്. മൊത്തം 43 മന്ത്രിമാർ രാഷ്‌ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു.

പ്രമുഖ മലയാളി വ്യവസായിയും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖർ സഹമന്ത്രിയായി.

പുതുമുഖങ്ങളിൽ മുൻ ആസാം മുഖ്യമന്ത്രി സർബാനന്ദ് സോണോവാൾ, ജ്യോതിരാദിത്യ സിന്ധ്യ, എൽ.ജെ.പി നേതാവ് പശുപതി കുമാർ പരസ് തുടങ്ങിയവർക്കാണ് കാബിനറ്റ് റാങ്ക്. സോണോവാൾ ഒന്നാം മോദി സർക്കാരിൽ മന്ത്രിയായിരുന്നു. പുതുമുഖങ്ങളിൽ ഏഴു പേർ വനിതകളാണ്.

എൻ.ഡി.എ സംഖ്യകക്ഷിയായ ജെ.ഡി.യു കാബിനറ്റ് മന്ത്രി രാമചന്ദ്ര പ്രസാദ് സിംഗിലൂടെ മന്ത്രിസഭയുടെ ഭാഗമായി. അനുപ്രിയ പട്ടേൽ (അപ്‌നാദൾ), പശുപതി കുമാർ പരസ് (എൽ.ജെ.പി) എന്നിവർക്കും പ്രാതിനിദ്ധ്യം ലഭിച്ചു. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന യു.പിയിൽ നിന്ന് ഏഴ് പുതുമുഖങ്ങളുണ്ട്.

കർണാടകത്തിൽ നിന്ന് എ. നാരായണസ്വാമി, ശോഭ കരന്ത്ലാജെ, ഭഗവന്ത് ഖൂബ എന്നിവരും മന്ത്രിമാരായി. തമിഴ്നാട്ടിൽ നിന്ന് ബി.ജെ.പി അദ്ധ്യക്ഷൻ എൽ.മുരുകന് നറുക്കു വീണു. 25 വർഷത്തിനിടെ ആദ്യമായി തമിഴ്നാട് നിയമസഭയിൽ ബി. ജെ. പിക്ക് പ്രാതിനിദ്ധ്യം നേടിയതാണ് മുരുകനെ തുണച്ചത്. നിലവിൽ പാർലമെന്റംഗമല്ലാത്ത അദ്ദേഹത്തെ പുതുച്ചേരിയിൽ നിന്ന് രാജ്യസഭാംഗമാക്കിയേക്കും.

കൊവിഡ് നിയന്ത്രണത്തിലെ പാളിച്ചയാണ് ഹർഷവർദ്ധന്റെ കസേര തെറിപ്പിച്ചതെന്ന് സൂചനയുണ്ട്. വിദ്യാഭ്യാസ വകുപ്പ് മെച്ചപ്പെടാത്തതും കൊവിഡ് ബാധിച്ചതിന്റെ ആരോഗ്യപ്രശ്നങ്ങളുമാണ് രമേശ് പൊക്രിയാലിനെ മാറ്റാനുള്ള കാരണം.

സ്ഥാനക്കയറ്റം

അനുരാഗ് ഠാക്കൂർ,​ കിരൺ റിജിജു, ആർ.കെ. സിംഗ്, ഹർദീപ് സിംഗ് പുരി, മൻസുഖ് മാണ്ഡവ്യ, പർഷോത്തം രുപാല, ജി. കിഷൻ റെഡ്ഡി

പുതിയ കാബിനറ്റ് മന്ത്രിമാർ

നാരായൺ റാണെ, സർബാനന്ദ സോണോവാൾ, വീരേന്ദ്രകുമാർ, ജ്യോതിരാദിത്യ സിന്ധ്യ, രാമചന്ദ്ര പ്രസാദ് സിംഗ്, അശ്വനി വൈഷ്‌ണവ്, പശുപതി കുമാർ പരസ്, ഭൂപേന്ദർ യാദവ്

പുതിയ സഹമന്ത്രിമാർ

പങ്കജ് ചൗധരി, അനുപ്രിയ സിംഗ് പട്ടേൽ, പ്രൊഫ. സത്യപാൽ സിംഗ് ഭഗേൽ, രാജീവ് ചന്ദ്രശേഖർ, ശോഭാ കരന്ത്ലജെ, ഭാനുപ്രതാപ് സിംഗ് വർമ്മ, ദർശന വിക്രം ജർദോഷ്, മീനാക്ഷി ലേഖി, അന്നപൂർണാ ദേവി, എ. നാരായണ സ്വാമി, കൗശൽ കിഷോർ, അജയ് ഭട്ട്, ബി.എൽ. വർമ്മ, അജയ് കുമാർ, ചൗഹാൻ ദേവ് സിൻഹ, ഭഗവന്ത് ഖൂബ, കപിൽ മൊറേശ്വർ പാട്ടീൽ, സുശ്ര പ്രതിമാ ഭൗമിക്, ഡോ.സുബാഷ് സർക്കാർ, ഭഗവന്ത് കൃഷ്ണറാവു കാരാട്, ഡോ. രാജ്കുമാർ രഞ്ജൻ സിംഗ്, ഡോ. ഭാരതി പ്രവീൺ പവാർ, ബിശ്വേവർ തുഡു, ശന്തനു താക്കൂർ, ഡോ. മുഞ്ജപ്പര മഹേന്ദ്ര ഭായ്, ജോൺ ബർല, എൽ. മുരുകൻ, നിശിത് പ്രമാണിക്,

Advertisement
Advertisement