റിലയൻസ് നേതൃസ്ഥാനത്തേക്ക് ആനന്ദ് അംബാനി

Thursday 08 July 2021 1:22 AM IST

മുംബയ്: ആർ.ഐ.എൽ (റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്) പുതിയതായി ആരംഭിച്ച റിലയൻസ് ന്യൂ എനർജി സോളാർ, റിലയൻസ് ന്യൂ സോളാർ തുടങ്ങിയ കമ്പനികളുടെ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. മുകേഷ് അംബാനിയുടെ ഇളയമകനാണ് ആനന്ദ് അംബാനി.

സൗദി അരാംകോ നിക്ഷേപകരായ റിലയൻസ് ഓയിൽ ടു കെമിക്കൽ ബോർഡിലും ആനന്ദിനെ നിയമിച്ചിട്ടുണ്ട്. ജിയോ പ്ലാറ്റ് ഫോമുകളുടെ ബോർഡിൽ ഡയറക്ടറായും ആനന്ദ് സേവനമനുഷ്ഠിക്കുന്നുണ്ട്. അതിൽ സഹോദരങ്ങളായ ഇഷ, ആകാശ് എന്നിവരും അംഗങ്ങളാണ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 75,000 കോടി രൂപ പുതിയ ഊർജ്ജ ബിസിനസിൽ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനി വാർഷിക പൊതുയോ​ഗത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.“ഞങ്ങളുടെ ലെഗസി ബിസിനസിനെ സുസ്ഥിരവും നെറ്റ് സീറോ കാർബൺ മെറ്റീരിയൽ ബിസിനസാക്കിയും മാറ്റും,” ആർ.ഐ.എൽ 44-ാമത് വാർഷിക പൊതുയോ​ഗത്തിൽ അംബാനി പറഞ്ഞു.

Advertisement
Advertisement