11 തദ്ദേശ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ

Thursday 08 July 2021 12:16 AM IST

കൊല്ലം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള 11 തദ്ദേശ സ്ഥാപനങ്ങളിൽ (ഡി കാറ്റഗറി) ഇന്നുമുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും. 31 തദ്ദേശ സ്ഥാപനങ്ങളിൽ ടി.പി.ആർ നിരക്ക് 15നും പത്തിനും ഇടയിലാണ് (സി കാറ്റഗറി). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിനും പത്തിനും ഇടയിലുള്ള 26 തദ്ദേശ സ്ഥാപനങ്ങളുണ്ട് (ബി കാറ്റഗറി). അഞ്ച് പഞ്ചായത്തുകളിൽ മാത്രമാണ് ടി.പി.ആർ അഞ്ചിൽ താഴെ (എ കാറ്റഗറി).

എ വിഭാഗത്തിലെ പ്രദേശങ്ങളിൽ അക്ഷയ സെന്ററുകൾ ഉൾപ്പടെ എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ടാക്സികൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ ഡ്രൈവർ ഉൾപ്പടെ യഥാക്രമം 3, 4 പേർക്ക് സഞ്ചരിക്കാം. കുടുംബാംഗങ്ങളാണെങ്കിൽ എണ്ണം പ്രശ്നമല്ല. ബിവറേജസുകളിലും ബാറുകളിലും ടേക്ക് എവേ സർവീസ്. സാമൂഹ്യ അകലം ഉറപ്പാക്കി കായിക വിനോദങ്ങൾ. ഹോട്ടലുകളിൽ രാത്രി 9 വരെ ഹോം ഡെലിവറി.,​ ആരാധനാലയങ്ങളിൽ 15 പേർക്ക് പ്രവേശനം. ജിമ്മുകളിൽ എയർകണ്ടീഷൻ ഇല്ലാതെ 20 പേർക്ക് പ്രവേശനം തുടങ്ങിയവയാണ് നിബന്ധനകൾ.

പ്രദേശങ്ങൾ

കരവാളൂർ,​ ആലപ്പാട്,​ തെന്മല,​ മൺറോത്തുരുത്ത്,​ ആലപ്പാട്,​ ആര്യങ്കാവ്

ബി

ബി വിഭാഗത്തിൽ അക്ഷയ കേന്ദ്രങ്ങളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ബാക്കി സ്വകാര്യസ്ഥാപനങ്ങൾ തിങ്കൾ ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം. ബാറുകൾ, ബിവറേജസുകൾ,​ ആരാധനാലയങ്ങൾ, ജിമ്മുകൾ, ഹോട്ടലുകൾ എന്നിവ എ വിഭാഗത്തിലേത് പോലെ. ഓട്ടോറിക്ഷകളിൽ രണ്ട് യാത്രക്കാർ മാത്രം.

പ്രദേശങ്ങൾ

പെരിനാട്,​ പത്തനാപുരം,​ ഇളമാട്, മൈലം,​ ചവറ,​ പൂതക്കുളം,​ നിലമേൽ,​ നെടുവത്തൂർ,​ മേലില,​ തെക്കുംഭാഗം,​ ശൂരനാട് നോർത്ത്,​ തൊടിയൂർ,​ ചിതറ,​ ഇട്ടിവ,​ പേരയം,​ നീണ്ടകര,​ അഞ്ചൽ,​ തലവൂർ,​ പൂയപ്പള്ളി,​ മൈനാഗപ്പള്ളി,​ പന്മന,​ തഴവ,​ കുലശേഖരപുരം,​ പട്ടാഴി,​ വെസ്റ്റ് കല്ലട,​ പനയം

സി

സി വിഭാഗത്തിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പ്രവർത്തിക്കാം. ടെക്സ്റ്റയ്ൽസ്, ജുവലറി, ചെരുപ്പുകടകൾ, പഠനോപകരണ വില്പന കേന്ദ്രങ്ങൾ, റിപ്പയറിംഗ് കേന്ദ്രങ്ങൾ എന്നിവ വെള്ളിയാഴ്ചകളിൽ മാത്രം. ഹോട്ടലുകളിൽ ഹോം ഡെലിവറി രാത്രി 9 വരെ.

പ്രദേശങ്ങൾ

വെളിനല്ലൂർ, ഓച്ചിറ, വിളക്കുടി, കൊറ്റങ്കര, ഇടമുളയ്ക്കൽ, പുനലൂർ, പിറവന്തൂർ, ഇളമ്പള്ളൂർ, പട്ടാഴി വടക്കേക്കര, പരവൂർ, തൃക്കരുവ, ചടയമംഗലം, വെളിയം, കൊല്ലം കോർപ്പറേഷൻ, പോരുവഴി, കുണ്ടറ, കുമ്മിൾ, ഏരൂർ, ആദിച്ചനല്ലൂർ, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, കടയ്ക്കൽ, ഈസ്റ്റ് കല്ലട, തേവലക്കര, അലയമൺ

ഡി

ഡി വിഭാഗത്തിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രം അനുമതി. രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം യാത്ര. ചടങ്ങുകൾ കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. നിർമ്മാണ പ്രവർത്തനങ്ങൾ പൊലീസിനെ അറിയിച്ച ശേഷം കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രം. ഹോട്ടലുകളിൽ ഹോം ഡെലിവറി രാത്രി ഏഴ് വരെ മാത്രം.

പ്രദേശങ്ങൾ

കരീപ്ര, കല്ലുവാതുക്കൽ, എഴുകോൺ, ഉമ്മന്നൂർ, വെട്ടിക്കവല, നെടുമ്പന, കുളക്കട, കുളത്തൂപ്പുഴ, ചിറക്കര, തൃക്കോവിൽവട്ടം, മയ്യനാട്

അധിക പൊലീസിനെ വിന്യസിച്ചു

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി അധികപൊലീസിനെ വിന്യസിച്ചു. സബ് ഇൻസ്പെക്ടർ റാങ്കിലുള്ളവർക്കാണ് ചുമതല. ബി, സി, ഡി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണിന്റെ ഭാഗമായുളള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കും.

Advertisement
Advertisement