22 കിലോഗ്രാം ക‍ഞ്ചാവുമായി അറസ്റ്റിൽ

Thursday 08 July 2021 1:23 AM IST
.


തി​രൂ​ര​ങ്ങാ​ടി​ ​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​ലോ​ക്ക് ​ഡൗ​ണി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​എ​ക്‌​സൈ​സ് ​ റേ‌ഞ്ച് ​ഓ​ഫീ​സ് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ 22​ ​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​ ​ഗു​ഡ​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​പി​ടി​യി​ൽ.​ ​തി​ങ്ക​ളാ​ഴ്ച്ച​ ​വൈ​കി​ട്ട് ​വ​ള്ളി​ക്കു​ന്ന് ​അ​രി​യ​ല്ലൂ​ർ​ ​ബീ​ച്ചി​ൽ​ ​വ​ച്ചാ​ണ് ​നി​ല​മ്പൂ​ർ​ ​ക​രു​ളാ​യി​യി​ൽ​ ​നി​ന്ന് ​വി​വാ​ഹം​ ​ക​ഴി​ച്ച് ​അ​വി​ടെ​ ​താ​മ​സ​മാക്കിയ ജാ​ഫ​റി​നെ​ ​(39​)​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​എ​ക്‌​സൈ​സ് ​റേഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ 4.100​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വു​മാ​യി​പി​ടി​കൂ​ടി​യ​ത്.​ ​ചോ​ദ്യം​ചെ​യ്യ​ലി​ൽ​ ​ക​ഞ്ചാ​വ് ​സ്റ്റോ​ക്ക് ​ചെ​യ്ത് ​വ​ച്ചി​രി​ക്കു​ന്ന​ ​നി​ല​മ്പൂർ​ ​ക​രു​ളാ​യി​യി​ലെ​ ​വീ​ട്ടി​ൽ​നി​ന്നും​ 18​ ​കി​ലോ​ഗ്രാം​ ​ക​ഞ്ചാ​വു​ ​കൂ​ടി​ ​ക​ണ്ടെ​ടു​ത്തു.​​ പ്രതി കഞ്ചാവ് കടത്താനുപയോഗിച്ച കാ​റും​ ​എ​ക്‌​സൈ​സ് ​പി​ടി​ച്ചെ​ടു​ത്തു.

Advertisement
Advertisement