നികത്താനാവാത്ത നഷ്ടം: തുഷാർ

Thursday 08 July 2021 1:36 AM IST


ആലപ്പുഴ: സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അനുശോചിച്ചു. ശ്രീനാരായണ ഗുരുദേവന്റെ മഹദ് ദർശനത്തിന്റെ ഗരിമയും ആഴവും പരപ്പും ലളിതമായി ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ നിതാന്ത ജാഗ്രതയും പരിശ്രമവും നടത്തിയ സന്യാസി ശ്രേഷ്ഠനായിരുന്നു സ്വാമി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായിരുന്ന കാലത്ത് എസ്.എൻ.ഡി.പി യോഗവും, ധർമ്മസംഘം ട്രസ്റ്റും പരസ്പര ഐക്യത്തോടെ നീങ്ങാൻ സ്വാമി നിതാന്ത ജാഗ്രത പുലർത്തി. സ്വാമിജിയുടെ വിയോഗം ശ്രീനാരായണ സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്.

Advertisement
Advertisement