ലക്ഷദ്വീപിൽ സർക്കാ‌ർ ഭൂമി വേലി കെട്ടി തിരിക്കും

Thursday 08 July 2021 11:29 PM IST

കൊച്ചി: ലക്ഷദ്വീപിലെ സർക്കാ‌ർ ഭൂമി മുളവേലി കെട്ടി തിരിക്കാൻ ഭരണകൂടം നീങ്ങുന്നു. സർക്കാ‌ർ ഭൂമിയുടെ വി​ശദാംശങ്ങൾ അറിയിക്കാൻ ലക്ഷദ്വീപ് പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ദ്വീപ് സൗന്ദര്യവൽക്കരിക്കാനാണ് മുളവേലി കെട്ടുന്നത്.

എന്നാൽ സ്വകാര്യ വ്യക്തികളുമായി തർക്കത്തിലുള്ള സ്ഥലങ്ങളും കെട്ടിത്തിരിക്കുമോയെന്ന ആശങ്ക ദ്വീപ് വാസികൾക്കുണ്ട്.

കപ്പലുകൾ ഇനി ഹൗസ്‌ ഫുൾ

ലക്ഷദ്വീപ് യാത്രാ കപ്പലുകളിൽ 100 ശതമാനം പേർക്ക് യാത്രാനുമതി നൽകി കളക്ടർ എസ്.അസ്കർ അലി ഉത്തരവിറക്കി. കൊവിഡ് കാരണം 50% ആളുകൾക്കു മാത്രമായിരുന്നു യാത്രാനുമതി. നാലു കപ്പലുകളാണ് ലക്ഷദ്വീപിൽ എല്ലാ കാലാവസ്ഥയിലും സർവീസ് നടത്തിയിരുന്നത്. 400 സീറ്റുള്ള ലഗൂൺ, കാർഗോ, 250 സീറ്റുള്ള ലക്ഷദ്വീപ് സീ, അറേബ്യൻ സീ എന്നി​വ.

Advertisement
Advertisement