ആറ് ട്രെയിനുകൾ കൂടി സർവ്വീസ് പുനരാരംഭിച്ചു

Thursday 08 July 2021 11:54 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം നിറുത്തിവെച്ചിരുന്ന ആറ് ദീർഘദൂരട്രെയിനുകൾ കൂടി സർവ്വീസ് പുനരാരംഭിച്ചതായി റെയിൽവെ വാർത്താകുറിപ്പിൽ അറിയിച്ചു. എറണാകുളത്തുനിന്ന് നിസാമുദ്ദീനിലേക്കും പൂനയിലേക്കുമുള്ള പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസുകളും കൊച്ചുവേളിയിൽ നിന്ന് ലോകമാന്യതിലക്, അമൃത്സർ,ചണ്ഡീഗഡ് എന്നിവിടങ്ങളിലേക്കുള്ള ദ്വൈവാര എക്സ്പ്രസുകളും കന്യാകുമാരിയിൽ നിന്ന് ശ്രീമാതാ വൈഷ്വോദേവി കത്രയിലേക്കുള്ള പ്രതിവാര എക്സ്പ്രസുമാണ് ആരംഭിക്കുന്നത്.

Advertisement
Advertisement