അളിയൻസ് പുത്തൻ എപ്പിസോ‌ഡ് സംപ്രേഷണം പുനഃരാരംഭിച്ചു

Friday 09 July 2021 12:01 AM IST

തിരുവനന്തപുരം: മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കൗമുദി ടിവിയിലെ 'അളിയൻസി'ന്റെ പുത്തൻ എപ്പിസോ‌ഡുകളുടെ സംപ്രേഷണം ആരംഭിച്ചു. കൊവിഡ് പ്രതിസന്ധി മാറിയതോടെയാണ് ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. രണ്ട് അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്.

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം. പുനഃസംപ്രേഷണം രാത്രി 10ന്. കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ 'അളിയൻസ്" കൂട്ടിക്കൊണ്ടുപോകുന്നത്. അനീഷ് രവി, റിയാസ് നർമ്മകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്‌മി, അക്ഷയ, മണി ഷൊർണൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ രാജേഷ് തലച്ചിറ. പരമ്പരയുടെ സ്ഥിരം പ്രേക്ഷകനായ സംവിധായകൻ പ്രിയദർശൻ റിയാസ് നർമ്മകലയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് 'അളിയൻസ്" യുട്യൂബിലെ വിജയത്തിനും കാരണം. സ്നേക്ക് മാസ്റ്റർ, ഒാ മൈ ഗോഡ്, റീൽസ് ടു റീൽ, താരപ്പകിട്ട് എന്നീ പ്രോഗ്രാമുകളും പ്രേക്ഷക പ്രീതി നേടി സംപ്രേഷണം തുടരുകയാണ്.

കൗമുദി ടിവി ഇവിടെ ലഭിക്കും

വീഡിയോകോൺ ഡി.ടി.എച്ച്- 613
എയർടെൽ ഡിജിറ്റൽ ടിവി-839
ടാറ്റാ സ്‌കൈ-1851
സിങ് ഡിജിറ്റൽ-713
ഡിജിമീഡിയ-160
കേരളവിഷൻ-31
ഡെൻ-612
സിറ്റി ഡിജിറ്റൽ-108

Advertisement
Advertisement