അനുമോദിച്ചു

Saturday 10 July 2021 12:05 AM IST
ടി. ഫാത്തിമത്ത് ഹിബയെ അനുമോദിച്ചപ്പോൾ

തൃക്കരിപ്പൂർ: സ്കൂൾ തല ശാസ്ത്ര പ്രൊജക്ട് അവതരണത്തിൽ സംസ്ഥാന തല മത്സരത്തിലേക്ക് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടി. ഫാത്തിമത്ത് ഹിബയെ തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂൾ അനുമോദിച്ചു.

ശാസ്ത്രരംഗം യു.പി വിഭാഗത്തിൽ നടത്തിയ പ്രൊജക്റ്റ് അവതരണമത്സരത്തിലാണ് ഫാത്തിമത്ത് ഹിബ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത്. സെന്റ് പോൾസ് എ.യു.പി സ്കൂളിൽ നടത്തിയ അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ജോസഫ് തണ്ണിക്കോട്ട് ഹിബയ്ക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. ശങ്കരൻ, മുഖ്യാധ്യാപിക സിസ്റ്റർ ഷീനാ ജോർജ്, സ്റ്റാഫ് സെക്രട്ടറി എം.ടി.പി. ഷഹീദ്, സയൻസ് ക്ലബ് കൺവീനർ എം.ജെ. ഷൈനി, നിർമ്മലാ പോൾ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഫാത്തിമത്ത് ഹിബയുടെ രക്ഷിതാക്കളെയും അനുമോദിച്ചു.

Advertisement
Advertisement