അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു

Saturday 10 July 2021 12:02 AM IST
.

തിരൂരങ്ങാടി: പാചകവാതക വിലവർദ്ധനവിനെതിരെ തിരൂരങ്ങാടി മേഖല ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. സംസ്ഥാനവ്യാപകമായി ഓഫീസ് സമുച്ചയങ്ങൾക്ക് മുന്നിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ചെമ്മാട് സിവിൽ സ്റ്റേഷന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ജോയിന്റ് കൗൺസിൽ വനിതാവിഭാഗം ജില്ലാ കമ്മിറ്റി അംഗം ഒ. കവിത ഉദ്ഘാടനം ചെയ്തു. ലേഖ അത്തോളി അദ്ധ്യക്ഷത വഹിച്ചു. ഇ. റിനി, എം. ജസ്ന, എം. ലേഖ, കെ. വിദ്യ,​ ജോയിന്റ് കൗൺസിൽ മേഖലാ സെക്രട്ടറി എൻ.പി രാധാകൃഷ്ണൻ, പി. പ്രശാന്ത്,​ സി. സനൂപ് എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement