കർണാടകയിലേക്ക് മലബാറിൽ നിന്ന് 12 മുതൽ 34 സർവീസ്

Saturday 10 July 2021 12:26 AM IST

കോഴിക്കോട്: മലബാറിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി കർണാടക സർവീസുകൾ തിങ്കളാഴ്ച പുന:രാരംഭിക്കും. മൂന്നു ജില്ലകളിൽ നിന്നായി തുടക്കത്തിൽ 34 സർവീസുകളുണ്ടാവും. ഇതിൽ മുപ്പതെണ്ണം കാസർകോട് നിന്നായിരിക്കും. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നു രണ്ടു വീതം സർവീസും.

ആദ്യഘട്ടത്തിൽ കൂടുതൽ യാത്രക്കാരുള്ള പ്രദേശങ്ങളിലേക്കാണ് വണ്ടികൾ ഓടിക്കുന്നത്. തിരുവനന്തപുരത്തു നിന്നുള്ള കർണാടക സർവീസുകൾക്ക് ഞായറാഴ്ച തുടക്കമാവും.

കേരളത്തിൽ നിന്നുള്ള ബസ്സുകൾക്ക് തമിഴ്‌നാട് ഇനിയും സാധാരണ മട്ടിലുള്ള അനുമതി നൽകാത്ത സാഹചര്യത്തിൽ യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ പരിശോധനാഫലമോ കൊവിഡ് ഒരു ഡോസ് വാക്‌സിനേഷൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ കൈയിൽ കരുതിയിരിക്കണം. നിത്യേന യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നുണ്ട്. ഇരുന്നുള്ള യാത്ര മാത്രമേ അനുവദിക്കൂ. കോഴിക്കോട് - കണ്ണൂർ വഴിയുളള സർവീസുകളാണ് തുടക്കത്തിലുണ്ടാവുക. ടിക്കറ്റുകൾ www.online.kerala.com എന്ന വെബസൈറ്റിലൂടെയും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക്‌ ചെയ്യാം.

Advertisement
Advertisement