വിസ്മയയുടെ മരണം: കേസ് റദ്ദാക്കാൻ ഭർത്താവിന്റെ ഹർജി

Friday 09 July 2021 11:35 PM IST

കൊച്ചി: വിസ്മയ മരിച്ച സംഭവത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കാൻ ഭർത്താവ് കൊല്ലം പോരുവഴിയിൽ കിരൺകുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹർജിയിലെ അപാകതകൾ തിരുത്തി വീണ്ടും സമർപ്പിക്കാൻ കോടതി നിർദേശിച്ചു.

നിരപരാധിയായ തനിക്കെതിരെയാണ് ശൂരനാട് പൊലീസ്‌ കേസ് രജിസ്റ്റർ ചെയ്തതെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺകുമാർ ഹർജിയിൽ പറയുന്നു. ഹർജിയിൽ പേജ് നമ്പറുകളില്ലാത്തത് ഉൾപ്പെടെ അപാകതകൾ തിരുത്താൻ കോടതി നിർദേശിച്ചു. ഹർജി 26ന് പരിഗണിക്കും.

Advertisement
Advertisement