കല്ലട വി.വി. കുട്ടി അനുസ്മരണ കഥാപ്രസംഗമേള

Saturday 10 July 2021 12:42 AM IST

കൊല്ലം: കാഥികനും അദ്ധ്യാപകനുമായിരുന്ന കല്ലട വി.വി. കുട്ടിയുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഇരവിപുരം ഇരവിഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും കഥാ പ്രസംഗമേളയും നടത്തുന്നു.

ഇരവി ഗ്രന്ഥശാലയുടെ ഫേസ്ബുക്ക് പേജിലാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന കഥാപ്രസംഗമേള. 11ന് വൈകിട്ട് 6ന് കഥാപ്രസംഗ പരിപോഷണ സമിതി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം നിർവഹിക്കും.12 മുതൽ രാത്രി 7ന് ലൈവ് സ്ട്രീമിംഗ് വഴി കേരളത്തിലെ പ്രശസ്ത കാഥികരും യുവജനോത്സവ പ്രതിഭകളും കഥാപ്രസംഗ മേളയിൽ പങ്കെടുക്കും.

Advertisement
Advertisement