കിറ്റെക്‌സിനെ കർണാടകയിലേക്ക് ക്ഷണിച്ച് രാജീവ് ചന്ദ്രശേഖർ; എല്ലാ പിന്തുണയും വാഗ്ദ്ധാനം, സാബു ജേക്കബുമായി ഫോണിൽ സംസാരിച്ചു

Saturday 10 July 2021 12:12 PM IST

ന്യൂഡൽഹി: കിറ്റെക്‌സിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്‌ത് കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്‌ദ്ധാനം ചെയ്‌തതായി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്‌തു.

'സാബു ജേക്കബുമായി സംസാരിച്ചു. കേരളത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്‌ദ്ധാനം ചെയ്‌തു. കര്‍ണാടകയില്‍ നിക്ഷേപമിറക്കുന്നതിന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പിന്തുണയോടെ എല്ലാ സഹായവും വാഗ്ദ്ധാനം ചെയ്‌തിട്ടുണ്ട്' എന്നാണ് രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

കിറ്റെക്‌സ് തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേറിന്‍റെ ക്ഷണം. കിറ്റെക്‌സ് എം ഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുവാണ് സംസ്ഥാനത്ത് കിറ്റെക്‌സ് നടത്തുന്ന നിക്ഷേപത്തെപ്പറ്റി അറിയിച്ചത്.

Advertisement
Advertisement