ഡോ. പി.കെ.വാര്യരുടെ ജീവിതത്തിലൂടെ

Saturday 10 July 2021 11:17 PM IST

കോട്ടയ്ക്കൽ: എത്ര ആറ്റിക്കുറുക്കിയാലും തീരാത്തത്ര സംഭവബഹുലമാണ് ആയുർവേദ മഹർഷി പി.കെ.വാര്യരുടെ ജീവിതം. ഇനിയുണ്ടായേക്കില്ല ആയുർവേദത്തിന് ഇങ്ങനെ സമർപ്പിതമായൊരു ജീവിതം. നടന്നുതീർത്ത വഴികളിൽ മറ്റൊരാൾക്കും തീർക്കാനാവാത്ത നേട്ടങ്ങളുടെ നെറുകയിലായിരുന്നു പി.കെ.വാര്യർ.

ജീവിതവഴികളിലൂടെ

1921 ജൂൺ 5: തലപ്പണത്ത് ശ്രീധരൻ നമ്പൂതിരിയുടെയും പന്നിയംപള്ളി കുഞ്ചി വാരസ്യാരുടെയും മകനായി ജനനം.ഗവൺമെന്റ് രാജാസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം.
1940: കോട്ടയ്ക്കൽ ആര്യവൈദ്യ പാഠശാലയിൽ വൈദ്യപഠനം
1942: പഠനമുപേക്ഷിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിൽ. തുടർന്ന് ഏറെക്കാലം മഞ്ചേരിയിലെ കമ്മ്യൂണിസ്റ്റ് ക്യാമ്പിൽ. പിന്നീട് വൈദ്യമാണ് ജീവിതമെന്ന തിരിച്ചറിവിൽ തിരിച്ചെത്തി പഠനം പൂർത്തിയാക്കി.

1945: ആര്യവൈദ്യശാലാ ട്രസ്റ്റി ബോർഡ് അംഗമായി.
1947: ആര്യവൈദ്യശാലാ ഫാക്ടറി മാനേജരായി ഔദ്യോഗിക ജിവിതമാരംഭിച്ചു. ഇതേ കാലയളവിൽ മാധവിക്കുട്ടി കെ.വാര്യരുമായുള്ള വിവാഹം.

1953: ജ്യേഷ്ഠൻ പി.എം.വാര്യർ വിമാനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് മാനേജിംഗ് ട്രസ്റ്റിയായി.
1981: അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1997: ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ആയുർവേദ മഹർഷി പുരസ്കാരം. ഇതേവർഷം ഭാര്യ മരിച്ചു.
1999: പദ്മശ്രീ പുരസ്കാരം. കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ്.
2003: രണ്ടാംതവണയും അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് പ്രസിഡന്റ്.
2005: മാനേജിംഗ് ട്രസ്റ്റിയായി 50 വർഷം പിന്നിട്ടു. ആത്മകഥയായ ‘സ്മൃതിപർവ്വം’ പുറത്തിറക്കി.
2010: ആയുർവേദത്തിന്റെ സമഗ്രസംഭാവനയ്ക്ക് പദ്മഭൂഷൺ.
2021: ജൂൺ എട്ടിന് നൂറാം ജന്മദിന നിറവിൽ.
2021: ജൂലൈ 10ന് ഉച്ചയ്ക്ക് 12.30ന് അന്ത്യം.

Advertisement
Advertisement