പശുവിന്റെ രക്ഷയ്ക്ക് അഗ്നിരക്ഷാസേന

Sunday 11 July 2021 12:28 AM IST

കുറുപ്പംപടി : രായമംഗലം ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് കീച്ചേരിപടിയിൽ ആളില്ലാത്തപറമ്പിലെ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാസേന എത്തി രക്ഷിച്ചു. നെല്ലിക്കാരൻ വീട്ടിൽ വർഗീസിന്റെ പശുവാണ് കിണറ്റിൽ വീണത്. പതിനഞ്ചടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് പശുവിനെ രക്ഷപ്പെടുത്തിയത്. പെരുമ്പാവൂർ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ, അസി: സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രമണ്യൻ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അനിൽ പി.കെ, ആബിദ് ഒ.എ, ഷെരീഫ് പി.എ., സാൻ . ബി.എസ്, മിഥുൻ ടി.ബി., സുബ്രമണ്യൻ പി., സിജാസ് എ.പി. ബെന്നി ജോർജ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement
Advertisement