ഫൈനൽ ക്ലാസിക്കോ

Sunday 11 July 2021 12:59 AM IST

യൂറോ കപ്പ്: ഇംഗ്ലണ്ട് ഇറ്രലി ഫൈനൽ ഇന്ന് രാത്രി

യൂറോപ്യൻ പുൽമൈതാനങ്ങളിൽ കഴി‌ഞ്ഞൊരുമാസക്കാലം കാൽപ്പന്തുകളിയുടെ ആവേശരാവ് സമ്മാനിച്ച യൂറോ കപ്പിന് ഇന്ന് രാത്രി കൊട്ടിക്കലാശം. ഇറ്രലിയും ഇംഗ്ലണ്ടും ഏറ്രുമുട്ടുന്ന ഫൈനൽ പോരാട്ടത്തിന് ഇന്ന് രാത്രി 12. 30നാണ് കിക്കോഫ്. ഇംഗ്ലണ്ടിലെ വെംബ്ലി ആതിഥേയരുടെ പട്ടാഭിഷേകത്തിനാണോ അസൂറികളുടെ കിരീടധാരണത്തിനാണോ വേദിയാവുകയെന്നത് അറിയാൻ ആകാംഷയോടെ കാത്തിരിക്കികയാണ് ഫുട്ബാൾ ലോകം.

ഇത്തവണ റോബർട്ടോ മാൻസീനിയെന്ന ചാണക്യന്റെ കീഴിൽ ഏറ്രവും മികച്ച പ്രകടനം പുറത്തെടുത്ത ഇറ്റലി, കഴിഞ്ഞ ലോകകപ്പ് യോഗ്യത പോലും നേടാതെ നാണംകെട്ടിടത്ത് നിന്ന് നടത്തിയ തകർപ്പൻ തിരിച്ചുവരവ് യൂറോ കിരീടം സ്വന്തമാക്കി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.

മറുവശത്ത് തറവാട്ടിലേക്ക് ആദ്യമായി യൂറോ കിരീടമെത്തിക്കാനാണ് സ്വന്തം ആരാധകരുടെ മുൻപിൽ പ്രിയപ്പെട്ട മൈതാനത്ത് സൗത്ത് ഗേറ്ര് തന്ത്രം മെനയുന്ന ഇംഗ്ലണ്ട് ബൂട്ടുകെട്ടുന്നത്.

സെമി കഥ

ഷൂട്ടൗട്ടോളം നീണ്ട സെമിയിൽ ഇറ്റലി മുൻചാമ്പ്യൻമാരായ സ്‌പെയിനെ മറികടന്നാണ് ഫൈനലിനെത്തുന്നത്. സെമിയിൽ എക്സ്ട്രാ ടൈമിൽ ഇംഗ്ലണ്ട് 2-1ന് ഡെൻമാർക്കിനെ വീഴ്‌ത്തിയാണ് ഫൈനലിലെത്തിയത്.

ശ്രദ്ധിക്കാൻ

ഇറ്രലി രണ്ടാം കിരീടം ലക്ഷ്യം വയ്ക്കുമ്പോൾ, ഇംഗ്ലണ്ട് കന്നിക്കിരീടത്തിനാണ് കാത്തിരിക്കുന്നത്. 1968 ലാണ് ഇറ്റലി യൂറോ ചാമ്പ്യൻമാരായത്. 2000ത്തിലും 2012ലും ഫൈനലിലെത്തിയെങ്കിലും തോറ്റു. ഇംഗ്ലണ്ട് ആദ്യമായാണ് യൂറോ ഫൈനലിന് യോഗ്യത നേടുന്നത്. 1966ൽ ലോകകപ്പ് നേടിയ ശേഷമുള്ള അവരുടെ ആദ്യ ഫൈനൽ പ്രവേശനം കൂടായാണിത്. ഇറ്രലിയുടെ പത്താം മേജർ ടൂണമെന്റ് ഫൈനലാണിത് (6 ലോകകപ്പ്,​ 4യൂറോ കപ്പ്)​.

55 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.

13 യൂറോ കപ്പിന്റെ ഫൈനലിലെത്തുന്ന പതിമ്മൂന്നാമത്തെ ടീമാണ് ഇംഗ്ലണ്ട്.

ഇതിനായി വർഷങ്ങളായി ഞങ്ങൾ പരിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. നന്ദി പറയേണ്ടത് ഇത്രയും മികച്ച പ്രകടനം നടത്തുന്ന കളിക്കാരോടാണ്. ഇതുവരെ ഒന്നും നേടാനായില്ല, പരിശ്രങ്ങൾ വിജയമായിരുന്നുയെന്ന് വിലയിരുത്താൻ ഈ കിരീടം ആവശ്യമാണ്. ഇംഗ്ലണ്ടിന് ഗാലറിയിലെ പതിനായിരങ്ങുടെ പിന്തുണയുണ്ട്. പക്ഷേ ഫൈനൽ എന്നത് മറ്റുകളികളേക്കാൾ വ്യത്യസ്തമാണ്. ഞങ്ങൾ കൂടുതൽ ശ്രദ്ധയോടെയും സന്തോൽത്തോടെയുമാകും കളിക്കുക.

റോബർട്ടോ മാൻസീനി

ഇറ്രലി കോച്ച്

കിരീടമാണ് മുന്നിലെ ലക്ഷ്യം. ഇങ്ങനെയൊരവസരം ജീവിതത്തിൽ വളരെ അപൂർവമായെ ലഭിക്കൂ. ഞങ്ങൾ ആ നിമിഷത്തിലേക്ക് എത്തിയിരിക്കുന്നു. ജയിക്കാനായി ഞങ്ങൾപൂർണമായി സമർപ്പിച്ചു കഴിഞ്ഞു.

ഗാരത് സൗത്ത്ഗേറ്ര്

ഇംഗ്ലണ്ട് കോച്ച്

നേർക്കുനേർ പോരാട്ടങ്ങളിൽ കൂടുതൽ വിജയം ഇറ്റലിക്ക്

ഇറ്രലിയുടെ കരുത്ത്

ഈ ടൂർണമെന്റിൽ ഏറ്രവുംമികച്ച ഫുട്ബാൾ പുറത്തെടുത്ത ടീം. ആക്രമണവും പ്രതിരോധവും ഒരുപോലെ മികച്ചത്. ആദഗ്യ റൗണ്ട് കടന്നത് ഒരു മത്സരവും തോൽക്കാതെ ഒരു ഗോളും വഴങ്ങാതെ. മികച്ച ബഞ്ച്.

ദൗർബല്യം

പ്രധാന മത്സരങ്ങളിൽ സമ്മർദ്ദത്തിലാകുന്നത്.

ഇംഗ്ലണ്ടിന്റെ കരുത്ത്

ആക്രമണവും പ്രതിരോധവും മികച്ചത്. ഹാരികേൻ ഫോമിൽ. പ്രതിഭാധനരായ യുവതാരങ്ങൾ നിരവധി.

ദൗർബല്ല്യം

ഫിനിഷിംഗിലെ മൂർച്ചയില്ലായ്മ.

ടി​.വി​ ​ലൈ​വ്:​ ​ഇന്ന് രാത്രി 12.30 മുതൽ ​സോ​ണി​ ​ചാ​ന​ലു​ക​ളി​ലും​ ​ലൈ​വ് ​സ്ട്രീ​മിം​ഗ് സോ​ണി​ലൈ​വി​ലും ജിയോടീവിയിലും

​ഇം​ഗ്ല​ണ്ടി​ന് ​വ​ലി​യ​ ​തു​ക​ ​പിഴ ശിക്ഷ

യൂ​റോ​ ​ഫൈ​ന​ലി​ന് ​മു​മ്പ് ​ഇം​ഗ്ല​ണ്ടി​ന് ​പി​ഴ​ശി​ക്ഷ.​ ​ആ​രാ​ധ​ക​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​ഡെ​ൻ​മാ​ർ​ക്കി​നെ​തി​രാ​യ​ ​സെ​മി​ ​ഫൈ​ന​ലി​നി​ടെ​യും​ ​അ​തി​നു​ ​മു​മ്പു​മു​ണ്ടാ​യ​ ​സം​ഭ​വ​ങ്ങ​ളു​ടേ​യും​ ​പേ​രി​ലാ​ണ് ​യൂ​വേ​ഫ​ ​ഇം​ഗ്ല​ണ്ട് ​ഫു​ട്ബാ​ൾ​ ​അ​സോ​സി​യേ​ഷ​ന് 30,000​ ​യൂ​റോ​ ​(​ഏ​ക​ദേ​ശം​ ​ഇ​രു​പ​ത്തി​യാ​റ് ​ല​ക്ഷ​ത്തി​ ​അ​മ്പ​ത്തി​യാ​റാ​യി​ര​ത്തോ​ളം​ ​രൂ​പ​)​ ​പി​ഴ​ ​ചു​മ​ത്തി​യ​ത്.​ ​
വെം​ബ്ലി​യി​ൽ​ ​ഡെ​ൻ​മാ​ർ​ക്കി​നെ​തി​രാ​യ​ ​സെ​മി​യി​ൽ​ ​എ​ക്സ്ട്രാ​ ​ടൈ​മി​ൽ​ ​ഇം​ഗ്ല​ണ്ടി​ന് ​അ​നു​കൂ​ല​മാ​യ​ ​പെ​നാ​ൽ​റ്റി​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​ഗാ​ല​റി​യി​ൽ​ ​നി​ന്ന് ​ആ​രോ​ ​ഡാ​നി​ഷ് ​ഗോ​ൾ​കീ​പ്പ​ർ​ ​കാ​സ്പ​ർ​ ​ഷ്മൈ​ക്കി​ളി​ന്റെ​ ​മു​ഖ​ത്ത് ​ലേ​സ​ർ​ ​അടിച്ച​ത് ​വ​ലി​യ​ ​വി​വാ​ദ​മാ​യി​രു​ന്നു.​
​പെ​നാ​ൽ​റ്റി​ ​നേ​രി​ടാ​ൻ​ ​ഷ്മൈ​ക്കി​ൾ​ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ​താ​ര​ത്തി​ന്റെ​ ​മു​ഖ​ത്ത് ​പ​ച്ച​ ​നി​റ​ത്തി​ലു​ള്ള​ ​ലേ​സ​ർ​ ​ര​ശ്മി​ക​ൾ​ ​പ​തി​ഞ്ഞ​ത്.​ ​ഹാ​രി​കേ​നി​ന്റെ​ ​പെ​നാ​ൽ​റ്റി​ ​കി​ക്ക് ​ഷ്മൈ​ക്കി​ൽ​ ​ത​ടു​ത്തെ​ങ്കി​ലും​ ​റീ​ബൗ​ണ്ട് ​ഗോ​ളാ​ക്കി​ ​കേ​ൻ​ ​വി​ജ​യം​ ​ഇം​ഗ്ല​ണ്ടി​ന് ​ജ​യം​ ​സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ ​പു​റ​മേ​ ​പ്രീ​ക്വാ​ർ​ട്ട​ർ​ ​തു​ട​ങ്ങു​ന്ന​തി​ന് ​മു​മ്പ് ​ജ​ർ​മ്മ​നി​യു​ടേ​യും​ ​സെ​മി​യി​ൽ​ ​ഡെ​ൻ​മാ​ർ​ക്കി​ന്റേ​യും​ ​ദേ​ശീ​യ​ ​ഗാ​നം​ ​മു​ഴ​ങ്ങി​യ​പ്പോ​ൾ​ ​വെം​ബ്ലി​യി​ൽ​ ​കാ​ണി​ക​ൾ​ ​കൂ​വു​ക​യും​ ​ആ​ക്രോ​ശി​ക്കു​ക​യും​ ​ചെ​യ്ത​തും​ ​വ​ലി​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന് ​വ​ഴി​വ​ച്ചി​രു​ന്നു.​ ​കാ​ണി​ക​ൾ​ ​സ്റ്റേ​ഡി​യ​ത്തി​ന​ക​ത്ത് ​ക​രി​മ​രു​ന്ന് ​പ്ര​യോ​ഗം​ ​ന​ട​ത്തി​യ​തും​ ​വി​വാ​ദ​മാ​യി​രു​ന്നു.​ ​
ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​എ​ല്ലാം​ ​അ​ന്വേ​ഷി​ച്ച​ ​ശേ​ഷ​മാ​ണ് ​യു​വേ​ഫ​ ​പി​ഴ​ശി​ക്ഷ​ ​വി​ധി​ച്ച​ത്.

Advertisement
Advertisement