പൊലീസ് ഉദ്യോഗസ്ഥൻ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Sunday 11 July 2021 10:34 AM IST

കൊച്ചി: സിവിൽ പൊലീസ് ഓഫീസർ തൂങ്ങിമരിച്ചനിലയിൽ. ചോറ്റാനിക്കര സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചന്ദ്രദേവിനെയാണ് ചോറ്റാനിക്കരയിലെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്നും ആത്മഹത്യയാണെന്നുമാണ് പൊലീസ് പറയുന്നത്. കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം കളമശേരി എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെയും മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

Advertisement
Advertisement