ജില്ലയിൽ നാളെവരെ യെല്ലോ അലേർട്ട്

Monday 12 July 2021 1:21 AM IST

കൊച്ചി: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ വൈകിട്ടുവരെ ജില്ലയിൽ ലഭിച്ചത് 1.5 മില്ലീ മീറ്റർ മഴ. 7 സെന്റീമീറ്റർ വരെ വ്യാപക മഴ പ്രതീക്ഷിച്ചെങ്കിലും മഴ ശക്തിപ്രാപിച്ചില്ല. നാളെ വരെ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. എന്നാൽ കണയന്നൂർ താലൂക്കിലെ ആമ്പല്ലൂർ വില്ലേജിൽ മഴയിൽ ഒരു വീടിന്റെ ഭാഗം തകരുകയും മുളന്തുരുത്തി വില്ലേജിൽ റെയിൽവേ സ്റ്റേഷനു അടുത്ത് വീടിനു സമീപം മണ്ണിടിച്ചിലുണ്ടാകുകയും ചെയ്തു. രണ്ട് അപകടത്തിലും ആളപായമില്ല. ജില്ലയിൽ ഇന്ന് രാവിലെ 8.30ന് ഉള്ളിൽ മഴ ശക്തമാകാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചു.

Advertisement
Advertisement