ഡിജിറ്റൽ കുതിപ്പിൽ എം.എസ്.എം.ഇകൾ

Monday 12 July 2021 3:38 AM IST

കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ) കൂടുതലായി ഡിജിറ്റൽരീതി സ്വീകരിച്ചതായി ഗവേഷണ സ്ഥാപനമായ ബ്ളൂഹോസ്‌റ്റിന്റെ റിപ്പോർട്ട്. 60 ശതമാനം എം.എസ്.എം.ഇകളും പ്രവർത്തനം ഡിജിറ്റൽ മോഡിലാക്കിയിട്ടുണ്ട്. എം.എസ്.എം.ഇ പണമിടപാടുകളിൽ 72 ശതമാനവും ഇപ്പോൾ ഡിജിറ്റലാണ്; കറൻസി ഇടപാട് 28 ശതമാനം.

80 ശതമാനം എം.എസ്.എം.ഇകൾക്കും സ്വന്തമായി വെബ്‌സൈറ്റുണ്ട്. ഇവയിൽ 19 ശതമാനവും വെബ്‌സൈറ്റ് തുടങ്ങിയത് കൊവിഡ് കാലത്താണ്. 63 ശതമാനം കമ്പനികൾ വെബ്‌സൈറ്റ് തുടങ്ങിയത് പ്രൊഫഷണലിസത്തിന്റെ ഭാഗമായാണ്. 62 ശതമാനം കമ്പനികൾ വെബ്‌സൈറ്റ് ബ്രാൻഡ് പ്രമോഷനും ഉപയോഗിക്കുന്നു. 55 ശതമാനം കമ്പനികൾ പുതിയ ഉപഭോക്താക്കളെ തേടാനും വെബ്‌സൈറ്റ് പ്രയോജനപ്പെടുത്തുന്നു. 66 ശതമാനം കമ്പനികൾക്കും വെബ്‌സൈറ്റ് സ്വന്തമാണ്; 34 ശതമാനം കമ്പനികൾ പുറംകരാർ (ഔട്ട്‌സോഴ്‌സിംഗ്) നൽകിയിരിക്കുന്നു.

ഡിജിറ്റൽ കാലം

 60 ശതമാനം എം.എസ്.എം.ഇകളുടെയും പ്രവർത്തനം ഡിജിറ്റലായി.

 പണമിടപാടിൽ 72 ശതമാനവും ഡിജിറ്റൽ

 80 ശതമാനം എം.എസ്.എം.ഇകൾക്കും വെബ്‌സൈറ്റ്

 19 ശതമാനം എം.എസ്.എം.ഇകൾ വെബ്‌സൈറ്റ് തുടങ്ങിയത് കൊവിഡ് കാലത്ത്

 വീഡിയോ കോൺഫറൻസ്, ഓൺലൈൻ ചാറ്റ്,​ ഇ-കൊമേഴ്‌സ് വഴിയും ബിസിനസ്

 സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സെർച്ച് എൻജിനുകൾ, മൊബൈൽ ആപ്പുകൾ എന്നിവയും പ്രയോജനപ്പെടുത്തുന്നു

Advertisement
Advertisement