ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ഇന്ന് ചുമതലയേൽക്കും

Tuesday 13 July 2021 12:04 AM IST
ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്

കാസർകോട്: ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് ഇന്നു രാവിലെ 10 ന് കാസർകോട് കളക്ടറേറ്റിൽ ചുമതലയേൽക്കും. രാവിലെ 11 ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ജില്ലയിലെ ആദ്യ വനിതാ കളക്ടറായ ഇവർ 2010 ഐ.എ.എസ് ബാച്ചിലെ 69ാം റാങ്ക് കാരിയാണ്. മഹാരാഷ്ട്ര സ്വദേശിനിയാണ്.

നിലവിൽ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് മനേജിംഗ് ഡയറക്ടർ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

പരേതനായ റൺവീർ ചന്ദ് ഭണ്ഡാരിയുടെയും സുഷമ ഭണ്ഡാരിയുടെയും മകളാണ്. ഭർത്താവ്: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ന്യൂറൽ എൻജിനീയർ നികുഞ്ച് ഭഗത്. മക്കൾ: വിഹാൻ, മിറാൾ.

Advertisement
Advertisement