തെങ്ങിൻ തൈ വിതരണം

Tuesday 13 July 2021 12:11 AM IST

പത്തനംതിട്ട : കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഉൽപാദന ശേഷി കൂടിയ ഡബ്ല്യൂ.സി.ടി ഇനത്തിലുളള നാടൻ തെങ്ങിൻ തൈകൾ സബ്‌സിഡി നിരക്കിൽ ഇലന്തൂർ കൃഷി ഭവൻ മുഖേന ഇന്നു മുതൽ വിതരണം ചെയ്യും. ഒരു തെങ്ങിൻ തൈയ്ക്ക് 50 രൂപ. ആവശ്യമുളള കർഷകർ കരം അടച്ച രസീതിന്റെ പകർപ്പുമായി കൃഷി ഭവനിൽ വന്ന് തെങ്ങിൻ തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഫോൺ : 0468 263004. ഇ മെയിൽ elanthoorkb@gmail.com

Advertisement
Advertisement