ഒരാൾക്ക് കൂടി സിക്ക, പനി ബാധിതരിൽ പ്രത്യേക നിരീക്ഷണം

Monday 12 July 2021 11:23 PM IST

പനി ബാധിച്ചെത്തുന്നവർക്ക് സിക്കയില്ലെന്ന് ഉറപ്പാക്കും

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 73 വയസുകാരിയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം19 ആയി. അതേസമയം, സംസ്ഥാനത്ത് സിക്ക രോഗബാധയുടെ സാഹചര്യം ആശങ്കാജനകമല്ല. കഴിഞ്ഞ ദിവസം എൻ.ഐ.വി ആലപ്പുഴയിൽ അയച്ച അഞ്ച് സാമ്പിളുകൾ കൂടി നെഗറ്റീവായി. നിലവിൽ സിക്ക ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പനിബാധിച്ച് എത്തുന്നവരിൽ പ്രത്യേക നിരീക്ഷണം വേണമെന്നും സിക്കയുടെ ലക്ഷണങ്ങൾ ഏതെങ്കിലും ഒന്ന് കണ്ടെത്തിയാൽ പരിശോധന നടത്തി വൈറസ് ബാധയല്ലെന്ന് ഉറപ്പാക്കമെന്നും കേരളത്തിലെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

സി​ക്ക​:​ ​കേ​ന്ദ്ര​സം​ഘം​ ​ച​ർ​ച്ച​ ​ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ക്ക​ ​രോ​ഗ​ബാ​ധ​യു​ടെ​ ​സാ​ഹ​ച​ര്യം​ ​വി​ല​യി​രു​ത്താ​നെ​ത്തി​യ​ ​കേ​ന്ദ്ര​സം​ഘം​ ​ഇ​ന്ന​ലെ​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​ൽ​ ​എ​ത്തി​ ​അ​ധി​കൃ​ത​രു​മാ​യി​ ​ച​ർ​ച്ച​ന​ട​ത്തി.​ ​പ​ബ്ലി​ക്ക് ​ഹെ​ൽ​ത്ത് ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​വി​ഭാ​ഗം​ ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​റു​ചി​ ​ജെ​യി​ന്റെ​ ​നേ​തൃ​ത്വ​ത്തു​ലു​ള്ള​ ​സം​ഘം​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​വി.​ആ​ർ.​ ​രാ​ജു​വു​മാ​യും​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​എ​സ്.​ ​ഷി​നു​വു​മാ​യും​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​കു​റി​ച്ച് ​സം​സാ​രി​ച്ചു.​ ​ഇ​ന്നും​ ​നാ​ളെ​യും​ ​സം​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​ ​സം​ഘം​ ​സി​ക്ക​ ​പ​രി​ശോ​ധ​നാ​ ​ലാ​ബു​ക​ളാ​യ​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ൾ,​ ​ആ​ല​പ്പു​ഴ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തും.

ആ​ശു​പ​ത്രി​ ​പ​രി​സ​രം കൊ​തു​ക് ​കേ​ന്ദ്രം

ത​ല​സ്ഥാ​ന​ത്ത് ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​കൂ​ട്ട​ത്തോ​ടെ​ ​സി​ക്ക​ ​ക​ണ്ടെ​ത്തി​യ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യു​ടെ​ ​പ​രി​സ​രം​ ​കൊ​തു​കി​ന്റെ​ ​ഉ​റ​വി​ട​മാ​ണെ​ന്ന് ​കേ​ന്ദ്ര​സം​ഘം​ ​ആ​രോ​ഗ്യ​വ​കു​പ്പി​നെ​ ​അ​റി​യി​ച്ചു.​ ​ഇ​ന്ന​ലെ​ ​പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ ​സം​ഘം​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ലു​ള്ള​ ​ആ​ശു​പ​ത്രി​യ്ക്ക് ​സ​മീ​പം​ ​പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ ​ഫ്ലാ​റ്റി​ന്റെ​ ​പ​രി​സ​ര​ത്ത് ​വെ​ള്ളം​ ​കെ​ട്ടി​നി​ൽ​ക്കു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി.​ ​ഇ​വി​ടെ​ ​നി​ന്ന് ​കൊ​തു​കി​ന്റെ​ ​ലാ​ർ​വ​ ​ശേ​ഖ​രി​ക്കു​ക​യും​ ​ചെ​യ്തു.​ ​കൂ​ടാ​തെ​ ​രോ​ഗ​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് ​സ​മീ​പ​ത്തെ​ ​ചി​ല​ ​നി​ർ​മ്മാ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​വെ​ള്ള​ക്കെ​ട്ടും​ ​കൊ​തു​കു​ക​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​വും​ ​ക​ണ്ടെ​ത്തി​യ​തി​ൽ​ ​സം​ഘം​ ​ആ​ശ​ങ്ക​ ​അ​റി​യി​ച്ചു.


​പ​രി​ഭ്രാ​ന്തി​വേ​ണ്ട​ ​:​ ​ഡി.​എം.ഒ

കൊ​തു​ക് ​നി​ർ​മ്മാ​ർ​ജ്ജ​നം​ ​അ​ടി​യ​ന്ത​ര​ ​പ്രാ​ധാ​ന്യ​ത്തോ​ടെ​ ​ന​ട​പ്പാ​ക്കു​മെ​ന്നും​ ​പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും​ ​ഡി.​എം.​ഒ​ ​ഡോ.​ ​ഷി​നു​ ​അ​റി​യി​ച്ചു.​ ​ഉ​റ​വി​ട​ ​ന​ശീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കും.​ ​നി​ല​വി​ലെ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​കേ​ന്ദ്ര​ ​സം​ഘം​ ​തൃ​പ്തി​ ​അ​റി​യി​ച്ച​താ​യും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

Advertisement
Advertisement