സ്വാമി പ്രകാശാനന്ദയുടെ വിയോഗം ആദ്ധ്യാത്മികരംഗത്തിന് വലിയ നഷ്ടം: കെ.സുധാകരൻ
ശിവഗിരി: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ശിവഗിരിയിലെത്തി സ്വാമി പ്രകാശാനന്ദയുടെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിച്ചു. സ്വാമി പ്രകാശാനന്ദയുടെ ദേഹവിയോഗം കേരളത്തിന്റെ ആദ്ധ്യാത്മികരംഗത്തിന് വലിയ നഷ്ടമാണെന്നും നൊമ്പരപ്പെടുത്തുന്നതാണെന്നും സുധാകരൻ അനുസ്മരിച്ചു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്വാമി പ്രകാശാനന്ദയുടെ സമാധിസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, മുൻ എം.എൽ.എമാരായ വർക്കലകഹാർ, എ.എ.ഷുക്കൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ശിവഗിരിയിലെത്തിയ കെ.പി.സി.സി അദ്ധ്യക്ഷനെ അരുവിപ്പുറം പ്രചാരസഭ ചീഫ് കോ- ഓർഡിനേറ്രർ വണ്ടന്നൂർ സന്തോഷ്, കോൺഗ്രസ് നേതാക്കളായ പി.എം.ബഷീർ, എസ്.കൃഷ്ണകുമാർ, അഡ്വ. ബി.ഷാലി, ഇ.റിഹാസ്, ബി.ധനപാലൻ, അഡ്വ. ചെറുന്നിയൂർ ജയപ്രകാശ്, അഡ്വ. അസിംഹുസൈൻ, കെ.രഘുനാഥൻ, പി.വിജയൻ, എം.ജഹാംഗീർ, താന്നിമൂട് സജീവൻ, എം.എം.താഹ, എം.എൻ.റോയ്, പി.സൊണാൾജ്, ബിജുഗോപാലൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.