എനിക്ക് മലയാളം അറിയാമോ എന്ന് പിള്ളേരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല, രാത്രിവരെ ബഹളം വച്ചോട്ടെയെന്ന് പൂർണിമ

Tuesday 13 July 2021 7:20 AM IST

തിരുവനന്തപുരം:ചാൻസലറായ ഗവർണർക്ക് മാത്രം അധികാരമുള്ള ഓർഡിനൻസ് (സ്പെഷ്യൽ റൂൾ) ഭേദഗതി സ്വന്തം ഇഷ്ടപ്രകാരം നടത്തി, മലയാളം മഹാനിഘണ്ടു എഡിറ്ററായി "വേണ്ടപ്പെട്ട" സംസ്കൃത അദ്ധ്യാപികയെ നിയമിച്ച കേരള സർവകലാശാല കുരുക്കിൽ. പ്രതിമാസം രണ്ടു ലക്ഷം ശമ്പളത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യയെ എഡിറ്ററാക്കിയത്. പണ്ഡിതരായ മലയാളം പ്രൊഫസർമാരെയാണ് സാധാരണ എഡിറ്റർമാരാക്കാറുള്ളത്.

ആരോരുമറിയാതെ ഓർഡിനൻസ് തിരുത്തി, നിയമിക്കാനുദ്ദേശിച്ചയാളുടെ യോഗ്യത കൂട്ടിച്ചേർത്ത് രഹസ്യമായി വിജ്ഞാപനമിറക്കിയ സർവകലാശാല, ഇൻ-ചാർജ്ജായിരുന്ന പ്രൊഫസറെപ്പോലും നിയമനക്കാര്യം അറിയിച്ചില്ല. അവർ ഓഫീസിലെത്തിയപ്പോൾ തന്റെ കസേരയിൽ പുതിയ എഡിറ്റർ. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനന്റെ ഭാര്യ ഡോ.പൂർണിമ മോഹനെയാണ് നിയമിച്ചത്.

അട്ടിമറികൾ ഇങ്ങനെ:

യോഗ്യത

മലയാളത്തിൽ ഒന്നാം ക്ലാസോടെയോ രണ്ടാം ക്ലാസോടെയോ ബിരുദാനന്തരബിരുദവും ഗവേഷണബിരുദവും ലെക്സിക്കൺ ജോലിയിലും ഗവേഷണ മേൽനോട്ടത്തിലും 15വർഷത്തെ പരിചയവുമാണ് യോഗ്യത. ഓർഡിനൻസ് തിരുത്തിയ സർവകലാശാല, ഇത് മലയാളത്തിലോ സംസ്കൃതത്തിലോ ഗവേഷണബിരുദം എന്നാക്കി മാറ്റി. പൂർണിമയ്ക്ക് മലയാളത്തിൽ പി.ജി ഇല്ലാത്തതിനാൽ മലയാളത്തിൽ ബിരുദാനന്തരബിരുദ യോഗ്യത ഒഴിവാക്കി.

ഓർഡിനൻസ്

സർവകലാശാലയുടെ സ്പെഷ്യൽ റൂളിൽ. സിൻഡിക്കേറ്റ്, സെനറ്റ് ശുപാർശ സ്വീകരിച്ചും സർക്കാരിന്റെ അഭിപ്രായമറിഞ്ഞും ഗവർണറാണ് ഭേദഗതി വരുത്തേണ്ടത്.

അധികയോഗ്യത

മലയാളത്തിനു പുറമെ സംസ്കൃതം പിഎച്ച്.ഡി എന്ന അധികയോഗ്യത ഉൾപ്പെടുത്തിയെന്നാണ് സർവകലാശാലയുടെ വാദം. എന്നാൽ, മലയാളത്തിലെ സമാന പദങ്ങളേറെയുള്ള തമിഴ് അധിക യോഗ്യതയാക്കിയില്ല.

രഹസ്യവിജ്ഞാപനം

ഓർഡിനൻസ് ഭേദഗതി ചെയ്ത ശേഷം നിയമനത്തിന് ഇറക്കിയ വിജ്ഞാപനം പത്രങ്ങളിലോ സർവകലാശാലാ വകുപ്പുകളിലോ പ്രസിദ്ധീകരിച്ചില്ല. വെബ്സൈറ്റിൽ മാത്രം ലിങ്ക് നൽകി. പൂർണിമ മാത്രമാണ് അപേക്ഷിച്ചത്. മൂന്നു വർഷം സർവീസ് ബാക്കിയുണ്ടാവണമെന്ന വ്യവസ്ഥ . കേരളയിലെ പ്രൊഫസർമാരെ ഒഴിവാക്കാനായിരുന്നു ഇത്. പൂർണിമയ്ക്ക് നാലു വ‌ർഷം സർവീസ് ബാക്കിയുണ്ട്.

ഓർഡിനൻസ് ഭേദഗതിക്ക് ഗവർണർക്കേ അധികാരമുള്ളൂ. ഡെപ്യൂട്ടേഷൻ നിയമനമായതിനാൽ കുഴപ്പമില്ല. പൂർണിമയ്ക്ക് പല ഭാഷകൾ അറിയാം. അധിക യോഗ്യത ഉൾപ്പെടുത്തുകയാണ് ചെയ്തത്."

-ഡോ.പി.പി.അജയകുമാർ

പ്രോ വൈസ്‌ ചാൻസലർ

മഹാനിഘണ്ടു

മലയാള പദങ്ങളുടെ രൂപം, അർത്ഥം, രൂപാന്തരം, ഉത്പ്പത്തി, ശൈലികൾ, പഴഞ്ചൊല്ലുകൾ, ഗോത്രഭാഷയിലെ സമാനരൂപം, രൂപ-ലിപി ഭേദങ്ങൾ, അർത്ഥ- വ്യാകരണ വിവരണം എന്നിവ കണ്ടെത്താനുള്ള ബൃഹ‌ദ്പ‌ദ്ധതി. പ്രൊഫ.ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു ആദ്യ എഡിറ്റർ. 1953ജൂലായ് ഒന്നിന് ആരംഭിച്ച മഹാനിഘണ്ടുവിന്റെ ഒമ്പത് വാല്യങ്ങളേ പ്രസിദ്ധീകരിക്കാനായുള്ളൂ. ഒരു വാല്യത്തിൽ ഒരു കോടിയിലേറെ പദങ്ങളുണ്ടാവും.

5 കോടി

മഹാനിഘണ്ടുവിനായി അഞ്ചു കോടിയിലേറെ ചെലവിട്ടു. 25 വർഷം കൊണ്ട് പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. 68വർഷമായിട്ടും 'പ' അക്ഷരം വരെയേ ഉൾപ്പെടുത്താനായുള്ളൂ.

ഡോ.​പൂ​ർ​ണി​മ​യ്ക്കെ​തി​രെ​ ​പ്ര​തി​ഷേ​ധം,​ ​ഘെ​രാ​വോ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​മ​ല​യാ​ളം​ ​മ​ഹാ​നി​ഘ​ണ്ടു​ ​(​ലെ​ക്സി​ക്ക​ൺ​)​ ​എ​ഡി​​​റ്റ​റാ​യി​ ​ചു​മ​ത​ല​യേ​റ്റ​ ​ഡോ.​ ​പൂ​ർ​ണി​മാ​ ​മോ​ഹ​നെ​തി​രെ​ ​കെ.​എ​സ്.​യു​വി​ന്റെ​ ​പ്ര​തി​ഷേ​ധം.​ ​ചു​മ​ത​ല​യേ​ൽ​ക്കാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ത്തി​യ​പ്പോ​ൾ​ ​കെ.​എ​സ്.​യു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ത​ട​ഞ്ഞു.​ ​മ​ല​യാ​ളം​ ​അ​റി​യാ​ത്ത​ ​മ​ല​യാ​ളം​ ​ലെ​ക്സി​ക്ക​ൺ​ ​എ​ഡി​​​റ്റ​ർ​ ​സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്നാ​യി​രു​ന്നു​ ​ആ​വ​ശ്യം.​ ​ത​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​ഏ​താ​നും​ ​മ​ല​യാ​ളം​ ​വാ​ക്കു​ക​ൾ​ ​എ​ഴു​തി​ത്ത​ന്നാ​ൽ​ ​മാ​പ്പു​പ​റ​ഞ്ഞ് ​പി​ൻ​വാ​ങ്ങാ​മെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​അ​റി​യി​ച്ചു.​ ​തു​ട​ർ​ന്ന് ​മ്യൂ​സി​യം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു​ ​നീ​ക്കി.

കാ​ല​ടി​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സം​സ്‌​കൃ​തം​ ​അ​ദ്ധ്യാ​പി​ക​യാ​യ​ ​ഡോ.​പൂ​ർ​ണി​മ​ ​മോ​ഹ​ന്റെ​ ​നി​യ​മ​നം​ ​ല​ക്ഷ്യം​വ​ച്ചാ​ണ് ​യോ​ഗ്യ​ത​ക​ളി​ൽ​ ​മാ​​​റ്റം​വ​രു​ത്തി​ ​വി​ജ്ഞാ​പ​നം​ ​പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നു​കാ​ട്ടി​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​​​റ്റി​ ​കാ​മ്പെ​യി​ൻ​ ​ക​മ്മി​​​റ്റി​ ​ചാ​ൻ​സ​ല​ർ​ ​കൂ​ടി​യാ​യ​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.​ ​ഡോ.​പൂ​ർ​ണി​മ​യെ​ ​മ​ഹാ​നി​ഘ​ണ്ടു​ ​മേ​ധാ​വി​ ​സ്ഥാ​ന​ത്ത് ​നി​ന്ന് ​നീ​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്റി​യോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.

മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ത് സ​ർ​വ​ക​ലാ​ശാ​ല​:​ഡോ.​പൂ​ർ​ണിമ

ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ​മ​റു​പ​ടി​ ​പ​റ​യേ​ണ്ട​ത് ​സ​ർ​വ​ക​ലാ​ശാ​ല​യാ​ണെ​ന്ന് ​ഡോ.​പൂ​ർ​ണി​മ​ ​പ​റ​ഞ്ഞു.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി​ജ്ഞാ​പ​നം​ ​ക​ണ്ടാ​ണ് ​അ​പേ​ക്ഷി​ച്ച​ത്.​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും​ ​ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.​ ​സ്ത്രീ​ ​ആ​യ​തു​കൊ​ണ്ടാ​ണ് ​എ​ന്നെ​ ​ആ​ക്ര​മി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളം​ ​പ്രൊ​ഫ​സ​ർ​മാ​ര​ട​ങ്ങി​യ​ ​ഇ​ന്റ​ർ​വ്യൂ​ ​ബോ​ർ​ഡാ​ണ് ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​എ​നി​ക്ക് ​മ​ല​യാ​ളം​ ​അ​റി​യാ​മോ​ ​എ​ന്ന് ​പി​ള്ളേ​രെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തേ​ണ്ട​ ​കാ​ര്യ​മി​ല്ല.​ 25​ ​വ​ർ​ഷം​ ​കേ​ര​ള​ത്തി​ൽ​ ​മ​ല​യാ​ള​ത്തി​ലാ​ണ് ​പ​ഠി​പ്പി​ച്ച​ത്.​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​പു​സ്ത​കം​ ​ത​ർ​ജ്ജ​മ​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഒ​ച്ച​വ​യ്ക്കു​ക​യാ​ണെ​ങ്കി​ൽ​ ​രാ​ത്രി​വ​രെ​ ​ഇ​രു​ന്ന് ​ഒ​ച്ച​വ​ച്ചോ​ട്ടെ.​ ​ഞാ​നി​വി​ടെ​യു​ണ്ട്.

വി​മ​ർ​ശ​ന​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​തം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാല

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഹാ​നി​ഘ​ണ്ടു​ ​എ​ഡി​​​റ്റ​ർ​ ​നി​യ​മ​നം​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​ക​ൾ​ ​പാ​ലി​ച്ചു​കൊ​ണ്ടാ​ണെ​ന്നും​ ​വ​കു​പ്പി​ന്റെ​ ​സു​ഗ​മ​മാ​യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് ​നി​യ​മ​നം​ ​ന​ട​ത്തി​യ​തെ​ന്നും​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്താ​ക്കു​റി​പ്പി​ൽ​ ​അ​റി​യി​ച്ചു.​ ​യോ​ഗ്യ​ത​യു​ള്ള​ ​ഒ​രു​ ​അ​പേ​ക്ഷ​ ​മാ​ത്ര​മാ​ണ് ​ല​ഭി​ച്ച​ത്.​ ​വി​ഷ​യ​വി​ദ​ഗ്ദ്ധ​ര​ട​ങ്ങു​ന്ന​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​​​റ്റി​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തി​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ്രൊ​ഫ​സ​റെ​ ​നി​യ​മി​ച്ച​ത്.