എസ് എസ് എൽ സി ഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

Wednesday 14 July 2021 12:30 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേഡ്), എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേഡ്) പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ 4,22,226 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്.

http://keralapareekshabhavan.in,​ https://sslcexam.kerala.gov.in,​ www.results.kite.kerala.gov.in,​ http://results.kerala.nic.in,​ www.prd.kerala.gov.in,​ www.sietkerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും 'സഫലം 2021' മൊബൈൽ ആപ്പ് വഴിയും ഫലമറിയാം. എസ്.എസ്.എൽ.സി (എച്ച്.ഐ) ഫലം http://sslchiexam.kerala.gov.in,​ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) ഫലം http:/thslchiexam.kerala.gov.in,​ ടി.എച്ച്.എസ്.എൽ.സി ഫലം http://thslcexam.kerala.gov.in,​ എ.എച്ച്.എസ്.എൽ.സി ഫലം http://ahslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.

Advertisement
Advertisement