പൊലീസിന് പരാതി നൽകി സിയാൽ

Wednesday 14 July 2021 12:29 AM IST

നെടുമ്പാശേരി: അധികൃതരുടെ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതും ഉത്സവകാലങ്ങളിൽ പരസ്യപ്രചരണാർത്ഥം ലേസർ ബീമുകൾ ഉപയോഗിക്കുന്നതും വ്യോമയാനത്തിന് ഭീഷണിയാണെന്ന് കാണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് പൊലീസിന് പരാതി നൽകി. ഡ്രോൺ പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 0484 2610001 എന്ന നമ്പരിൽ വിളിച്ച് അറിയിക്കാൻ പൊതുജനങ്ങളോട് സിയാൽ അഭ്യർത്ഥിച്ചു.
വിമാനത്താവളത്തിന് മൂന്ന് കി.മി ചുറ്റളവിൽ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തുടർന്നുള്ള മേഖലകളിൽ ഡ്രോൺ പറത്തണമെങ്കിൽ ഡി.ജി.സി.എയുടെ പ്രത്യേക അനുമതി ആവശ്യമാണ്.നിയമലംഘനത്തിന് 50,000 രൂപവരെ പിഴ ചുമത്താം.
കൊച്ചി വിമാനത്താവളത്തിന്റെ പതിനഞ്ച് കിലോമീറ്റർ ചുറ്റളവിലെങ്കിലും ലേസർ ബീം മിന്നിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നും സിയാൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement