ഫണ്ട് കണ്ടെത്താൻ മന്തി ചലഞ്ച്

Wednesday 14 July 2021 1:14 AM IST


താ​നൂ​ർ​:​ ​കി​ട​പ്പി​ലാ​യ​ ​രോ​ഗി​ക​ളു​ടെ​ ​പ​രി​ച​ര​ണ​വും​ ​പു​ന​ര​ധി​വാ​സ​വും​ ​ല​ക്ഷ്യം​ ​വ​ച്ച്
താ​നാ​ളൂ​രി​ലെ​ ​ഹ​സ്തം​ ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റ് ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ഫ​ണ്ട് ​ക​ണ്ടെ​ത്താ​ൻ​ ​മ​ന്തി​ ​ച​ല​ഞ്ച് ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ഗ​സ്റ്റ് 15​നാ​ണ് ​പ​രി​പാ​ടി.​ ​ട്ര​സ്റ്റ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​മു​ജീ​ബ് ​താ​നാ​ളൂ​ർ​ ​ക​ൺ​വീ​ന​റാ​യി​ ​സ്വാ​ഗ​ത​സം​ഘം​ ​രൂ​പ​വ​ത്ക​രി​ച്ചു.​സ്വാ​ഗ​ത​ ​സം​ഘ​ ​രൂ​പ​വ​ത്ക​ര​ണ​ ​യോ​ഗ​ത്തിൽചെ​യ​ർ​മാ​ൻ​ ​ടി.​പി​ ​മു​ഹ​മ്മ​ദ് ​റാ​ഫി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കി​ൻ​ഷി​പ്പ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​നാ​സ​ർ​ ​കു​റ്റൂ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.ഏഴ് വർഷമായി ജീവകാരുണ്യ രംഗത്ത് സജീവമാണ് ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് .

Advertisement
Advertisement