ആനക്കട്ടിയിൽ കാട്ടാനയ്ക്ക് ആന്ത്രാക്സ്
Wednesday 14 July 2021 4:39 AM IST
അഗളി: അട്ടപ്പാടി ആനക്കട്ടിയിൽ ചെരിഞ്ഞ പിടിയാനയ്ക്ക് ആന്ത്രാക്‌സ് രോഗം സ്ഥിരീകരിച്ചതായി തമിഴ്‌നാട് വനം വകുപ്പ്. കേരള വനം വകുപ്പിന് ജാഗ്രതാ നിർദ്ദേശം നൽകിയതോടൊപ്പം മേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂർ വനമേഖലയിലാണ് 14 വയസ് പ്രായം വരുന്ന പിടിയാന ചെരിഞ്ഞത്. മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യതയുള്ള അസുഖമാണ് ആന്ത്രാക്‌സ്. ആനക്കട്ടിക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു മൃഗങ്ങളിൽ ഒരാഴ്ചയ്ക്കകം അനുബന്ധ പരിശോധനകൾ പൂർത്തിയാക്കും. കോയമ്പത്തൂർ ഡിവിഷനിൽ 2011, 2014, 2016 വർഷങ്ങളിൽ ചെരിഞ്ഞ നാലാനകളിൽ ആന്ത്രാക്‌സ് സ്ഥിരീകരിച്ചിരുന്നു.