A+ കാര്‌ പിന്നേം ഇറങ്ങീന്ന് കേട്ടു ഷോ ലേശം കുറച്ചാ മതി,ഒരു മര്യാദയൊക്കെ വേണ്ടെയെന്ന് കളക്‌ടർ ബ്രോ

Wednesday 14 July 2021 7:50 PM IST

സംസ്ഥാനത്ത് ഇന്ന് പ്രഖ്യാപിച്ച എസ്എസ്എൽസി ഫലപ്രപഖ്യാപനം റെക്കോഡ് ഭൂരിപക്ഷത്തോടെയായിരുന്നു. 99.47 ആണ് സംസ്ഥാനത്തെ വിജയശതമാനം. എന്നാൽ ഇതിൽ അൽപം ട്രോളുമായി എത്തിയിരിക്കുകയാണ് പ്രശാന്ത് ഐഎഎസ്.A+ കാര്‌ പിന്നേം ഇറങ്ങീന്ന് കേട്ടു ഷോ ലേശം കുറച്ചാ മതി,ഒരു മര്യാദയൊക്കെ വേണ്ടെയെന്നാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. രണ്ട് വർഷം മുമ്പ് ഇതേ വിഷയത്തിൽ കുറിച്ച പോസ്‌റ്റും അദ്ദേഹം പോസ്‌റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

A+ കാര്‌ പിന്നേം ഇറങ്ങീന്ന് കേട്ടു.

അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്‌, സ്വന്തം വീട്ടിൽ ബാന്റ്‌ മേളം വെക്കാതിരിക്കാനുള്ള മര്യാദ കാണിക്കാം. ഷൊ ലേശം കുറച്ചാ മതി.

ഒരു മര്യാദയൊക്കെ വേണ്ടെ? 😜

Posted by Prasanth N on Wednesday, 14 July 2021