പട്ടികജാതി വിഭാഗത്തിൽ 98.71 %, പട്ടികവർഗ വിഭാഗത്തിൽ 95.68 % വിജയം

Thursday 15 July 2021 3:25 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ പട്ടികജാതി വിഭാഗത്തിൽ 98.71 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പട്ടികവർഗ വിഭാഗത്തിൽ നിന്ന് 95.68 ശതമാനമാണ് വിജയം സ്വന്തമാക്കിയത്. പട്ടികജാതി വിഭാഗത്തിൽ 40,483 പേർ പരീക്ഷ എഴുതിയതിൽ 39,962 പേരാണ് വിജയിച്ചത്. 5,015 പേർക്ക് എല്ലാ വിഭാഗത്തിലും എ പ്ലസും ലഭിച്ചു.

പട്ടികവർഗ വിഭാഗത്തിൽ പരീക്ഷയെഴുതിയ 7,964 വിദ്യാർത്ഥികളിൽ 7620 പേരാണ് വിജയം നേടിയത്. 470 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് സ്വന്തമാക്കി. ഒ.ബി.സി വിഭാഗത്തിൽ 2,90,803 പേർ പരീക്ഷ എഴുതിയതിൽ 2,89,610 പേർ ഉപരിപഠനയോഗ്യത നേടി. വിജയശതമാനം 99.59 ശതമാനം. ഒ.ഇ.സി വിഭാഗത്തിൽ പരീക്ഷ എഴുതിയ 10,329 വിദ്യാർത്ഥികളിൽ 10286 പേരും ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.58.