ഇടക്കാല ഉത്തരവുകളുടെ കാലാവധി 26 വരെ നീട്ടി

Thursday 15 July 2021 5:31 AM IST

കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ കോടതികളിലെയും കേരള ഹൈക്കോടതിയിലെയും ഇടക്കാല ഉത്തരവുകളുടെയും സ്റ്റേ ഉത്തരവുകളുടെയും കാലാവധി ജൂലായ് 26 വരെ നീട്ടി. ലോക്ക് ഡൗൺ കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് സി.ടി. രവികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചാണ് തീരുമാനമെടുത്തത്. ഹർജി ജൂലായ് 23 നു ഫുൾബെഞ്ച് വീണ്ടും പരിഗണിക്കും.

Advertisement
Advertisement