ഉപവാസത്തിന് ഉത്തരവാദി സർക്കാർ: കെ. സുധാകരൻ

Thursday 15 July 2021 12:04 AM IST

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പരസ്യമായി ഉപവസിക്കേണ്ടി വന്നതിനുത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. ഗവർണറുടെ സത്യാഗ്രഹത്തിൽ രാഷ്ട്രീയം കാണുന്നില്ല. ഭരണത്തലവൻ സ്വന്തം സർക്കാരിനെതിരെ സത്യാഗ്രഹമിരിക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ്.