ഉപവാസം ക്രമസമാധാനം തകർന്നതിനാൽ: ചെന്നിത്തല
Thursday 15 July 2021 5:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും സ്ത്രീധന സമ്പ്രദായത്തിനുമെതിരെ ഗവർണർക്ക് ഉപവസിക്കേണ്ടി വന്നത് ക്രമസമാധാനത്തകർച്ചയുടെ ആഴത്തെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഉപവാസമനുഷ്ഠിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പിഞ്ചുകുഞ്ഞ് മുതൽ വയോജനങ്ങൾ വരെ ദിവസേനയെന്നോണം പീഡനം നേരിടുന്നതിന്റെയും കൊല ചെയ്യപ്പെടുന്നതിന്റെയും വാർത്തകൾ നമ്മെ നടുക്കുകയാണ്.