സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ്; തലസ്ഥാനത്ത് ആശങ്ക, ആനയറ ക്ലസ്റ്ററിന് പുറത്തും രോഗം

Thursday 15 July 2021 9:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആനയറ സ്വദേശികളായ രണ്ട് പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോ പേർക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ആനയറ സ്വദേശികളായ 35കാരിക്കും 29കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കുന്നുകുഴി സ്വദേശിനിയായ 38കാരിക്കും, പട്ടം സ്വദേശിയായ 33കാരനും, കിഴക്കേക്കോട്ട സ്വദേശിനിയായ 44കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

പോസിറ്റീവ് ആയവരിൽ നാല് പേരുടെ സാമ്പിളുകൾ രണ്ട് സ്വകാര്യ ആശുപത്രികളിൽ നിന്ന് അയച്ചതാണ്. ഒരെണ്ണം ആരോഗ്യ വകുപ്പ് ശേഖരിച്ച സാമ്പിളാണ്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ആനയറ ക്ലസ്റ്റിന് പുറത്തും സിക്ക വ്യാപിക്കുകയാണ്. 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് ഇതുവരെ സിക്ക വൈറസ് സ്ഥിരീകരിച്ചത്.