ആരോഗ്യ പ്രവർത്തകരിലും കൊവിഡ് പടരുന്നു

Friday 16 July 2021 12:02 AM IST

ഒ​രാ​ഴ്ച​യ്ക്കി​ടെ​ ​12​ പേർക്ക് രോ​ഗ​ബാ​ധ

കോഴിക്കോട് : ജില്ലയിൽ ആശങ്ക ഉയർത്തി ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് വ്യാപിക്കുന്നു. ഒരാഴ്ചയ്ക്കിടെ 12 പേരാണ് രോഗബാധിതരായത്. ഇന്നലെ നാല് ആരോഗ്യ പ്രവർത്തകരിൽ രോഗം സ്ഥിരീകരിച്ചു. 1692 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1674 പേർക്ക് രോഗം ബാധിച്ചു. 12 പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1339 പേർ കൂടി രോഗമുക്തി നേടി. 14.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 16724 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 3392 പേർ ഉൾപ്പടെ 40705 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് 4, ചങ്ങരോത്ത് 1, എടച്ചേരി 1, ഫറോക്ക്1, കടലുണ്ടി1, കൊടുവള്ളി1, കോട്ടൂർ 1, നാദാപുരം 1, നരിപ്പറ്റ 1.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 327, അരിക്കുളം 15, അത്തോളി 11, ആയഞ്ചേരി 14, അഴിയൂർ 9, ബാലുശ്ശേരി 25, ചക്കിട്ടപ്പാറ 19, ചങ്ങരോത്ത് 31, ചാത്തമംഗലം 17, ചെക്ക്യാട് 11, ചേളന്നൂർ 11, ചേമഞ്ചേരി 34, ചെങ്ങോട്ട്കാവ് 16, ചെറുവണ്ണൂർ 19, ചോറോട് 23, എടച്ചേരി 4, ഏറാമല 12, ഫറോക്ക് 20, കടലുണ്ടി 19, കക്കോടി 12, കാക്കൂർ 9, കാരശ്ശേരി 20, കട്ടിപ്പാറ 10, കാവിലുംപാറ 14, കായക്കൊടി 40, കായണ്ണ 2, കീഴരിയൂർ 12, കിഴക്കോത്ത് 41, കോടഞ്ചേരി 34, കൊടിയത്തൂർ 18, കൊടുവള്ളി 43, കൊയിലാണ്ടി 30, കുടരഞ്ഞി 5, കൂരാച്ചുണ്ട് 7, കൂത്താളി 33, കോട്ടൂർ 18, കുന്ദമംഗലം 12, കുന്നുമ്മൽ 19, കുരുവട്ടൂർ 15, കുറ്റ്യാടി 5, മടവൂർ 24, മണിയൂർ 40, മരുതോങ്കര 11, മാവൂർ 13, മേപ്പയ്യൂർ 12, മൂടാടി 3, മുക്കം 21, നാദാപുരം 7, നടുവണ്ണൂർ 7, നൻമണ്ട 17, നരിക്കുനി 8, നരിപ്പറ്റ 13, നൊച്ചാട് 17, ഒളവണ്ണ 43, ഓമശ്ശേരി 13, ഒഞ്ചിയം 13, പനങ്ങാട് 15, പയ്യോളി 19, പേരാമ്പ്ര 15, പെരുമണ്ണ 19, പെരുവയൽ 12, പുറമേരി 14, പുതുപ്പാടി 29, രാമനാട്ടുകര 17, തലക്കുളത്തൂർ 2, താമരശ്ശേരി 46, തിക്കോടി 2, തിരുവള്ളൂർ 17, തിരുവമ്പാടി 32, തൂണേരി 1, തുറയൂർ 6, ഉള്ള്യേരി 17, ഉണ്ണികുളം 27, വടകര 26, വളയം 9, വാണിമേൽ 11, വേളം 25, വില്യാപ്പള്ളി 15.

'മാതൃകവചം' വാക്സിനേഷന്
ഇന്ന് തുടക്കം

കോഴിക്കോട്: ഗർഭിണികളിൽ കൊവിഡ് വാക്സിനേഷൻ വ്യാപകമാക്കുന്നതിന് ആരംഭിച്ച 'മാതൃകവചം' മെഗാ വാക്സിനേഷന് ജില്ലയിൽ ഇന്ന് തുടക്കമാവും. ഗർഭിണികളെയും കൊവിഡിൽ നിന്ന് സുരക്ഷിതാരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി ലഭിക്കും. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് വാക്സിനേഷൻ. തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായോ വാർഡ് തല ആശാ പ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്സിനേഷന് രജിസ്റ്റർ ചെയ്യാം. നിലവിൽ രാജ്യത്ത് നൽകുന്ന ഏത് കൊവിഡ് വാക്‌സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്‌സിനേഷൻ നടത്താമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Advertisement
Advertisement