ഭിന്നശേഷി സഹായ ഉപകരണ വിതരണോദ്ഘാടനം ഇന്ന്

Friday 16 July 2021 12:02 AM IST

കോഴിക്കോട് : സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളുടെയും ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു ഇന്ന് രാവിലെ 10ന് കോഴിക്കോട് കളക്ടറേറ്റിൽ നിർവഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, എന്നിവർ സംസാരിക്കും. ജില്ലാ കളക്ടർ എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും.

ഭിന്നശേഷിക്കാരുടെ ചലനസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിന് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്ന 'ശുഭയാത്ര', കേൾവി പരിമിതർക്ക് ഡിജിറ്റൽ ശ്രവണ സഹായികൾ നൽകുന്ന 'ശ്രാവൺ', കാഴ്ച പരിമിതർക്ക് സ്മാർട്ട് ഫോണും പരിശീലനവും നൽകുന്ന 'കാഴ്ച', 12 വയസിന് താഴെ പ്രായവും ഗുരുതര ഭിന്നശേഷിയുള്ള കുട്ടികൾക്ക് 18 വയസുവരെ 20,000 രൂപ വീതം നിക്ഷേപിക്കുന്ന 'ഹസ്തദാനം' തുടങ്ങിയ പദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്.

Advertisement
Advertisement