കെ.സി.രാമചന്ദ്രൻ അന്തരിച്ചു

Friday 16 July 2021 3:56 AM IST

കോഴിക്കോട്: ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.സി.രാമചന്ദ്രൻ (81) അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. കുണ്ടുപറമ്പ് പുതിയാറമ്പത്ത് വസതിയിലായിരുന്നു അന്ത്യം.

കേരള മദ്യ നിരോധന സമിതി രക്ഷാധികാരിയാണ്. തലക്കുളത്തൂർ മാനസ് സെന്റർ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

ഭാര്യ: കനകലത.

Advertisement
Advertisement