കൊവിഡ് പ്രതിസന്ധിയിൽ വ്യാപാരികളുടെ പ്രതികരണം

Friday 16 July 2021 1:16 AM IST

തിരുവനന്തപുരം:​ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണും നിയന്ത്രണങ്ങളും കാരണം വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ക്കാനാകാതെ പ്രതിസന്ധിയിലായിരിക്കുകായാണ് വ്യാപാരികൾ. അവരുടെ പ്രതികകരണത്തിലേക്ക്...

കൊവിഡ് നിയന്ത്രിക്കാൻ വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമേ തുറക്കാവൂ എന്ന ആശയം തെറ്റാണ്. ഇങ്ങനെ തുറക്കുന്ന ദിവസങ്ങളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് കാരണം പലപ്പോഴും ഷട്ടറിടേണ്ട അവസ്ഥയാണ്. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് വ്യാപാര സ്ഥാപനങ്ങളിൽ പോകുന്നതിലുള്ള നിയന്ത്രണം ഒഴിവാക്കാവുന്നതാണ്. വാക്സിനേഷൻ ചെലവിന്റെ ചെറിയ ഭാഗം വഹിക്കാനും വ്യാപാരികളിൽ പലരും തയ്യാറാണ്. കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷന് സൗകര്യമൊരുക്കണം.

രാജീവ് പോൾ (മാനേജിംഗ് ഡയറക്ടർ, ചുങ്കത്ത് ജൂവലറി)

കടകൾ തുറക്കാൻ പറ്റുന്നില്ല. പക്ഷേ ഒഡിയും ചിട്ടിയും കറണ്ട് ചാർജും കൊടുക്കണം. മാസങ്ങൾക്ക് മുമ്പേ എത്തിയ സ്റ്റോക്ക് തുറക്കാൻ പോലും പറ്റുന്നില്ല. ഇരിക്കുന്ന വസ്ത്രങ്ങൾ പലതും മോഡൽ ഔട്ടാകുന്നു. ജീവനക്കാരുടെ സ്ഥിതിയും കഷ്ടമാണ്. പല മില്ലുകളും പൂട്ടുന്ന അവസ്ഥയിലാണ്.

കെ. രാധാകൃഷ്ണൻ (ആർ.കെ ടെക്സ്റ്റൈൽസ്)

Advertisement
Advertisement