ചാരായം വാറ്റുന്നതിനിടെ യുവാവ് അറസ്റ്റിൽ

Friday 16 July 2021 1:33 AM IST

നി​ല​മ്പൂ​ർ​ ​:​ ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നി​ടെ​ ​ഒ​രാ​ളെ​ ​എ​ക്‌​സൈ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കു​റു​മ്പ​ല​ങ്ങോ​ട് ​പെ​രു​മ്പ​ത്തൂ​ർ​ ​തീ​ക്ക​ടി​യി​ൽ​ ​ആ​ലി​ങ്ങ​ൽ​ ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​പ്ര​തീ​ഷി​നെ​യാ​ണ്(26​)​ ​ഇ​ൻ​സ്‌​പെ​ക്ട​റുടെ നേതൃത്വത്തിൽ​ ​വീ​ട് ​വ​ള​ഞ്ഞ് ​പി​ടി​കൂ​ടി​യ​ത്.​ ​അ​ടു​ക്ക​ള​യി​ൽ​ ​ഗ്യാ​സ് ​സ്റ്റൗ​വും​ ​മ​റ്റ് ​വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ച്ച് ​ചാ​രാ​യം​ ​വാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ​അ​റ​സ്റ്റ്.
തീ​ക്ക​ടി,​ ​ആ​ലോ​ടി,​ ​പെ​രു​മ്പ​ത്തൂ​ർ​ ​മേ​ഖ​ല​ക​ളി​ൽ​ ​ചാ​രാ​യ​ ​നി​ർ​മ്മാ​ണം​ ​സ​ജീ​വ​മാ​ണെ​ന്ന​ ​പ​രാ​തി​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ര​ണ്ടു​ ​ലി​റ്റ​ർ​ ​വാ​റ്റി​യെ​ടു​ത്ത​ ​ചാ​രാ​യ​വും​ ​വാ​റ്റാ​ൻ​ ​പാ​ക​പ്പെ​ടു​ത്തി​യ​ 30​ ​ലി​റ്റ​ർ​ ​വാ​ഷും​ ​പി​ടി​ച്ചെ​ടു​ത്തു.​ ​നി​ല​മ്പൂ​ർ​ ​മ​ജി​സ്‌​ടേ​റ്റ് ​കോ​ട​തി​ ​മു​മ്പാ​കെ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​മ​ഞ്ചേ​രി​ ​സ​ബ്ജ​യി​ലി​ൽ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​

Advertisement
Advertisement